യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ്: ജില്ലയില്‍ ഐ ഗ്രൂപ്പിന് ആധിപത്യം
Jun 4, 2013, 23:00 IST
കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക്, പാര്‍ലമെന്റ് മണ്ഡലം ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ജില്ലയില്‍ ബ്ലോക്കുകളില്‍ ഐ ഗ്രൂപ്പിന് ആധിപത്യം. നിലവിലുണ്ടായിരുന്ന കാസര്‍കോട് ബ്ലോക്ക് എ വിഭാഗത്തില്‍ നിന്നും ഐ ഗ്രൂപ്പ് പിടിച്ചെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം വിനോദ് കുമാര്‍ കെ.കെ പുറമാണ് ഇവിടെ ജയിച്ചത്.
മഞ്ചേശ്വരം ബ്ലോക്കില്‍ എ വിഭാഗത്തിലെ സുധാകര്‍ റൈയും ഉദുമയില്‍ എ വിഭാഗത്തിലെ ചന്ദ്രന്‍ കരിച്ചേരിയും കാഞ്ഞങ്ങാട് എ ഗ്രൂപ്പിലെ ശ്രീജിത്തും തൃക്കരിപ്പൂരില്‍ ഐ ഗ്രൂപ്പിലെ പ്രശാന്തും വിജയിച്ചു. പയ്യന്നൂര്‍ ബ്ലോക്കില്‍ ഐ വിഭാഗത്തിലെ എം വിജേഷ് കുമാറും കല്ല്യാശ്ശേരിയില്‍ ഐ വിഭാഗത്തിലെ എം വി മനോജും തിരഞ്ഞെടുക്കപ്പെട്ടു. എ ഗ്രൂപ്പിന് ആധിപത്യമുണ്ടായിരുന്ന കാസര്‍കോട്് ജില്ലയില്‍ കെ.പി.സി.സി സെക്രട്ടറിയായി നിയമിതനായ കെ നീലകണ്ഠന്‍ വിശാല ഐയിലേക്ക് മാറിയതോടെയാണ് എ ഗ്രൂപ്പിന് ശക്തമായ തിരിച്ചടി നേരിട്ടത്. പൊതുതിരഞ്ഞെടുപ്പിന്റെ വീറും വാശിയുമായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരിലുണ്ടായത്.
ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് വരെ വിദ്യാനഗറിലെ ഡി.സി.സി ഓഫിസിലാണ് വോട്ടെടുപ്പ് നടന്നത്. വോട്ടര്‍മാരായ പ്രവര്‍ത്തകരെ വാഹനങ്ങളിലാണ് നേതാക്കള്‍ വിദ്യാനഗറിലെ ബൂത്തിലെത്തിച്ചത്. ബദിയടുക്കയില്‍ രണ്ട് കള്ളവോട്ടുകള്‍ ചെയ്യാന്‍ ശ്രമിച്ചത് അല്‍പം സംഘര്‍ഷത്തിനിടയാക്കിയിരുന്നു. കാസര്‍കോട് ജില്ലയിലെ ഏഴ് ബ്ലോക്കുകളില്‍ നാലെണ്ണം ഐ വിഭാഗവും മൂന്ന് എ വിഭാഗവും നേടി. പാര്‍ലമെന്റ് മണ്ഡലത്തില്‍ ഐ വിഭാഗത്തിന് ആറ് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനങ്ങളും എ വിഭാഗത്തിന് മൂന്ന് ബ്ലോക്കുകളുമാണ് ഉള്ളത്.

Keywords: Kerala, Kasaragod, Congress, election, A Group, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.