യു ഡി എഫ് - ബി ജെ പി ഹര്‍ത്താല്‍ പൂര്‍ണ്ണം
Apr 6, 2017, 10:35 IST
കാസര്‍കോട്: (www.kasargodvartha.com 05.04.2017) ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയ്ക്ക് നേരെ പോലീസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് യു ഡി എഫും ബി ജെ പിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. കടകമ്പോളങ്ങളും മറ്റും അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍ കുറവായിരുന്നു.
കെ എസ് ആര്‍ ടി സി ഉള്‍പ്പെടെയുള്ള ബസുകളൊന്നും ഓടിയില്ല. പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ തടയുന്നുണ്ടെങ്കിലും നഗരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്.
എന്‍ഡോസള്‍ഫാന്‍ മെഡിക്കല്‍ ക്യാമ്പ് നടക്കുന്നതിനാല്‍ കളളാര്‍, പനത്തടി പഞ്ചായത്തുകളെയും ഉത്സവങ്ങള്‍ നടക്കുന്നതിനാല്‍ കുമ്പള പഞ്ചായത്തിനെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എവിടെയും അക്രമസംഭവങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടില്ല. അവശ്യ സര്‍വ്വീസുകളെ ഒഴിവാക്കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kasaragod, UDF, BJP, Harthal, Police, Jishnu, strikes normal life,