യുവാവിന്റെ പോക്കറ്റടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടംഗ സംഘത്തെ പിന്തുടര്‍ന്ന് പിടികൂടി
Jul 19, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 19.07.2016) ട്രെയിന്‍ കാത്തു നില്‍ക്കുകയായിരുന്നു യുവാവിന്റെ പോക്കറ്റടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടംഗ സംഘത്തെ പിന്തുടര്‍ന്ന് പിടികൂടി. ചൗക്കി മജലിലെ അഷ്‌റഫ് (26), തളങ്കര ബാങ്കോട്ടെ മുഹമ്മദ് അര്‍ഷാദ് (24) എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലാണ് സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ചെന്നൈയിലേക്ക് പോകാനായി കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലെത്തിയ ആസാം സ്വദേശി കനായി ബസുമദ്രതി(41)യുടെ പണവും രേഖകളും അടങ്ങിയ പഴ്‌സാണ് പ്രതികള്‍ അടിച്ചെടുത്തത്.
ഇയാള്‍ ബഹളം വെച്ചതോടെ റെയില്‍വെ പോലീസ് സ്ഥലത്തെത്തുകയും പ്രതികളെ പിന്തുടര്‍ന്ന് പിടികൂടുകയുമായിരുന്നു.
Keywords : Kasaragod, Youth, Arrest, Police, Railway Station, Robbery, Ashraf, Arshad.