യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ചതിന് ആറ് പേര്‍ക്കെതിരെ കേസെടുത്തു
Mar 28, 2012, 13:01 IST
കാസര്‍കോട്: യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ചതിന് ആറുപേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍പോലീസ് കേസെടുത്തു. അണങ്കൂര്‍ ടി.വി.റോഡിലെ മുഹമ്മദ് ഹബീബ് റഹ്മാന്‍(28) ആണ് ഗുരുതരമായി പരിക്കേറ്റത്. പള്ളിയില്‍ നിന്നും നിസ്‌ക്കരിച്ചുമടങ്ങുമ്പോള്‍ കഴിഞ്ഞ ദിവസം രാത്രി ആറംഗസംഘം മാരകായുധങ്ങളുമായി ക്രൂരമായി അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. സിദ്ദിഖ്, ഹനീഫ, ആരിഫ്, അബ്ദുല്‍ റഹ്മാന്‍ എന്ന അന്തറുമാന്‍ കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേര്‍ എന്നിവര്‍ ചേര്‍ന്നാണ് ക്രൂരമായി അടിച്ച് പരിക്കേല്‍പ്പിച്ചത്.
Keywords: Kasaragod, Attack, Case