യുവാവിനെ വര്‍ക്ക്ഷോപ്പ് ജീവനക്കാരന് മര്‍ദിച്ചു
Oct 24, 2013, 11:09 IST
കാസര്‍കോട്: തകരാര്‍ പരിഹരിക്കാന്‍ ഏല്പിച്ച ബൈക്ക് നന്നാക്കാതെ തിരിച്ചുനല്കിയതിനെകുറിച്ച് ചോദിച്ചതിന് യുവാവിന് വര്‍ക്ക്ഷോപ്പ് ജീവനക്കാരന്റെ മര്‍ദനം. പട് ള പാലത്തടുക്കയിലെ കെ. അനസ് (23) നാണ് ബുധനാഴ്ച ഉച്ചയ്ക്ക് പുലിക്കുന്നില്വെച്ച് മര്‍ദനമേറ്റത്.
കാസര്‍കോട്ടെ ഒരു വര്‍ക്ക്ഷോപ്പില്‍ അനസിന്റെ ബൈക്ക് നന്നാക്കാന്‍ ഏല്പിച്ചിരുന്നു. ഇത് നന്നാക്കാത്തതിനെകുറിച്ച് ചോദിച്ചപ്പോഴുണ്ടായ വാക്ക് തര്‍ക്കത്തെതുടര്‍ന്ന് കെ. ബദ്റുദ്ദീന്‍ എന്നയാളാണ് മര്‍ദിച്ചതെന്ന് അനസ് പരാതിപ്പെട്ടു. സംഭവത്തില്‍ ടൗണ്‍ പോലീസ് കേസെടുത്തു.
Also read:
സഞ്ജയ് ദത്തിന്റെ ശിക്ഷയില്‍ ഇളവ് വരുത്തുന്നു?
Keywords: Attack, Kasaragod, Bike, Complaint, Police, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement:
Advertisement: