യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് കുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ്
Jun 9, 2016, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 09.06.2016) പള്ളിയിലേക്ക് പോവുകയായിരുന്ന യുവാവിനെ ബിയര്‍കുപ്പി കൊണ്ട് കുത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചൂരിയിലെ അബ്ദുര്‍ കാരിഫ് അര്‍ഫാ(19)ന്റെ പരാതിപ്രകാരം കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പള്ളിയിലേക്ക് നടന്നുപോവുകയായിരുന്ന കാരിഫിനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം തടഞ്ഞുനിര്‍ത്തി ബിയര്‍ കുപ്പി കൊണ്ട് തലക്ക് അടിച്ച് പരിക്കേല്‍പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അബ്ദുര്‍ കാരിഫ് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: Kasaragod, Masjid, Injured, Police, Case, Bear Bottle, Head, Mangalore, Hospital, Treatment.