യുവാവിനെ തലയ്ക്കടിച്ചു കുഴിയില്‍ തള്ളിയിട്ടു
Aug 18, 2014, 13:34 IST
കാസര്‍കോട്: (www.kasargodvartha.com 18.08.2014) യുവാവിനെ തലയ്ക്കടിച്ചു കുഴിയിലേക്കു തള്ളിയിട്ടു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ യുവാവിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ബദിയടുക്ക പള്ളത്തടുക്കയിലെ അങ്കാരയുടെ മകന്‍ പി.രമേശിനെ (28)യാണ് ആക്രമിച്ചത്. ഇയാളെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ട് പള്ളത്തടുക്ക ഭജന മന്ദിരത്തിനടുത്താണ് സംഭവം. ബദിയടുക്ക ടൗണിലേക്കു പോവുകയായിരുന്ന തന്നെ സുരേഷ് എന്നയാളാണ് ആക്രമിച്ചതെന്ന് രമേശ് പരാതിപ്പെട്ടു. രമേഷിന്റെ കൈ ഒടിഞ്ഞിട്ടുണ്ട്. നേരത്തെ രണ്ടു തവണ സുരേഷ് തന്നെ ആക്രമിച്ചതായും രമേഷ് പറയുന്നു.