യുവാവിനെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി
Jan 29, 2015, 10:00 IST
മാവുങ്കാല്‍: (www.kasargodvartha.com 29/01/2015) യുവാവിനെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. കന്യാകുമാരി മാവട്ടം സ്വദേശി ചെല്ലപ്പന്റെ മകന്‍ വില്‍സ്വാമി (26) യെയാണ് മാവുങ്കാല്‍ ശ്രീ രാമക്ഷേത്രത്തിന് തൊട്ടടുത്ത വിറക് പുരക്ക് സമീപത്തും കാറില്‍ തട്ടിക്കൊണ്ടുപോയത്.
രാത്രി 11 മണിയോടെ മാരകായുധങ്ങളുമായെത്തിയ സംഘം ചെല്ലപ്പനെയും മകനെയും ആക്രമിക്കുകയായിരുന്നു. രണ്ടുപേരും ഇറങ്ങിയോടിയതോടെ സംഘം പിന്തുടര്‍ന്നുവെന്നും മാവുങ്കാലിലെ സ്വകാര്യ ആശുപത്രിക്കടുത്തുവച്ച് വില്‍സ്വാമിയെ പിടികൂടി കാറില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നുമാണ് ചെല്ലപ്പന്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

Keywords : Kasaragod, Kanhangad, Mavungal, Kidnap, Police, Police, Complaint.