യുവാവിനെ ഏഴംഗ സംഘം മര്‍ദ്ദിച്ചു
Mar 27, 2012, 11:19 IST
കാസര്‍കോട്: യുവാവിനെ ഏഴംഗസംഘം ക്രൂരമായി മര്‍ദ്ദിച്ചു. വിദ്യാനഗര്‍ ചാല ഹൗസിലെ അബ്ദുല്ലയുടെ മകന്‍ സി.എ. സാദിഖിനെയാണ്(33) ഏഴംഗസംഘം മര്‍ദ്ദിച്ചത്. മുന്‍ വൈരാഗ്യമാണ് മര്‍ദ്ദനത്തിന് കാരണമെന്ന് ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന യുവാവ് പറഞ്ഞു.കൈസര്‍, അസ്ഹറുദ്ദീന്‍, നൗഷാദ് എന്ന വെല്‍ക്കം മുബാറക്ക്, ഇബ്രാഹിം തുടങ്ങിയവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി.
Keywords: Kasaragod, Assault, Youth