യുവതിയെ രണ്ട് ദിവസം വീട്ടിനകത്ത് പൂട്ടിയിട്ടു; പോലീസെത്തി മോചിപ്പിച്ചു
Mar 30, 2012, 12:32 IST
കാസര്‍കോട്: യുവതിയെ ഭര്‍ത്താവ് രണ്ട് ദിവസം വീട്ടിനകത്ത് പൂട്ടിയിട്ടു. നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് അവശനിലയിലായ യുവതിയെ മോചിപ്പിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോട്ടക്കണ്ണി സുര്‍ളുവിലെ ഓട്ടോഡ്രൈവര്‍ ചന്ദ്രശേഖരന്റെ ഭാര്യ പി.ആര്‍. ഉഷയെയാണ്(32) ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചന്ദ്രശേഖരന്റെ നേരത്തെ മരിച്ചുപോയ ആദ്യഭാര്യയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഉഷ ബോവിക്കാനത്തേക്ക് പോയിരുന്നു. വിവാഹം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വിവാഹത്തിന് പോയതിന്റെ പേരില്‍ ഭര്‍ത്താവ് മര്‍ദ്ദിച്ച ശേഷം വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഉഷയെ മുറിയില്‍ പൂട്ടിയിട്ടത്. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തുകയും പോലീസില്‍ വിവരമറിയിച്ച് മുറി തകര്‍ത്ത് യുവതിയെ മോചിപ്പിക്കുകയായിരുന്നു.

Keywords: Woman, kasaragod, Release, Police