യുവതിയെയും മാതാവിനെയും അയല്‍വാസികള്‍ മര്‍ദിച്ചു
Jan 7, 2013, 16:33 IST

കാസര്‍കോട്: യുവതിയെയും മാതാവിനെയും അയല്‍വാസികള്‍ മര്‍ദിച്ചു. കുമ്പള കോയിപ്പാടി കടപ്പുറത്തെ മുഹമ്മദിന്റെ ഭാര്യ ബി. ആഇശ(28), മാതാവ് ബീഫാത്തിമ(55) എന്നിവരെയാണ് പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മാതാവിന്റെ കൂടെ ബന്ധുവീട്ടില്‍ വീടുപൂട്ടി പോയതായിരുന്നു ആഇശ. തിരിച്ചു വരുമ്പോള്‍ അയല്‍വാസിയായ ഹക്കീമും, ബന്ധുവായ ഒരു സ്ത്രീയും തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതി. ആഇശയുടെ സഹോദരന്‍ സിദ്ദീഖും, ഹക്കീമും തമ്മില്‍ നേരത്തേ വഴക്കുണ്ടായിരുന്നു. ഇതിന്റെ പേരിലാണ് സഹോദരിയെയും മാതാവിനെയും മര്‍ദിച്ചതെന്നാണ് പറയുന്നത്.
Keywords : Kasaragod, Women, Attack, Police, Case, Kerala, Aysha, Beefathima, Family, House, Injury, Hospital, Hakeem, Kasargodvartha, Malayalam News.