യു.ഐ.ഡി ആധാര്‍ എന്റോള്‍മെന്റ് ജില്ലയില്‍ പുരോഗമിക്കുന്നു
Jun 15, 2012, 15:16 IST
കാസര്‍കോട്: ജില്ലയില്‍ ഏകദേശം 40 ശതമാനത്തോളം ജനങ്ങള്‍ ആധാര്‍ കാര്‍ഡ് എടുത്തുകഴിഞ്ഞതായി അക്ഷയ പ്രോജക്ട് അധികൃതര്‍ അറിയിച്ചു. ഗവണ്‍മെന്റിന്റെ ഒട്ടനവധി പദ്ധതികള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമായിക്കൊണ്ടിരിക്കുന്നതിനാല്‍ മുഴുവന്‍ പേരും ആധാര്‍ എന്റോള്‍മെന്റ് ചെയ്യേണ്ടതുണ്ട്. ആധാര്‍ കാര്‍ഡ് ലഭിക്കണമെങ്കില്‍ അക്ഷയയിലൂടെ എന്റോള്‍മെന്റ് ചെയ്യണം.
വിരലടയാളവും ആധാര്‍ നമ്പറും നല്‍കിയാല്‍ പണം എടുക്കാവുന്ന മൈക്രോ എടിഎമ്മുകള്‍ സംസ്ഥാനത്തെ തിരഞ്ഞടുക്കപ്പെട്ട താലൂക്ക് കേന്ദ്രങ്ങളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കുകയാണ്. ക്ഷേമ പെന്‍ഷനുകളും സബ്‌സിഡികളും ബാങ്ക് അക്കൗണ്ടിലൂടെ നല്‍കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് ഗ്രാമ നഗര പ്രദേശങ്ങളില്‍ കുഞ്ഞന്‍ എടിഎമ്മുകള്‍ സ്ഥാപിക്കുന്നത്. ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീന്‍ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ ഓരോ നിര്‍ദ്ദേശവും ഇടപാടുകാരനോട് ഉച്ചത്തില്‍ പറയുന്ന രീതിയിലാണ് മൈക്രോ എടിഎമ്മിന്റെ ക്രമീകരണം.
സ്വന്തമായി അക്കൗണ്ടില്ലാത്ത ഓരോ വ്യക്തിയും അക്കൗണ്ട് ഓപ്പണ്‍ചെയ്ത് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കും. ബി പി എല്‍ പട്ടികയില്‍പ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചാണ് മൈക്രോ എടിഎമ്മിന്റെ പ്രവര്‍ത്തനം. ആധാര്‍ കാര്‍ഡ് നമ്പര്‍ നല്‍കിയ ശേഷം വിരലടയാളം പതിപ്പിച്ചാല്‍ ഇടപാടുകാരന് തുക പിന്‍വലിക്കാം.
ബി പി എല്‍ പട്ടികയില്‍പ്പെട്ട ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും ആധാര്‍ എന്റോള്‍മെന്റ് നടത്തി ആധാര്‍ നമ്പര്‍ ലഭിച്ചാല്‍ സര്‍ക്കാര്‍ ആ കുടുംബനാഥന്റെ അക്കൗണ്ടിലേക്ക് 150 രൂപ നിക്ഷേപിക്കും. ആധാര്‍ നമ്പറിനെ വിവിധ പദ്ധതികളുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുകയാണ്.

Keywords: Aadar enrolment, Kasaragod