യുവാവിന്റെ അപകട മരണം ബന്തിയോടിനെ ദുഃഖത്തിലാഴ്ത്തി
Jan 1, 2013, 20:20 IST

കുമ്പള: പുതുവര്‍ഷത്തലേന്നുണ്ടായ വാഹനാപകടത്തില്‍ ഹോട്ടല്‍ തൊഴിലാളിയായ യുവാവ് മരിച്ച സംഭവം നാടിനെ ദുഃഖത്തിലാഴ്ത്തി. ബന്തിയോട് അടുക്ക കല്ലാപ്പ് ഹൗസിലെ മുഹമ്മദിന്റെ മകനും തിരുവനന്തപുരത്ത് ഹോട്ടല്‍ തൊഴിലാളിയുമായ മുഹമ്മദ് ഹനീസ്(18) ആണ് തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെ ബന്തിയോട് അടുക്കയിലുണ്ടായ അപകടത്തില്‍ മരിച്ചത്. ഹനീസ് സഞ്ചരിച്ച ബൈക്കില്‍ ടെമ്പോ ഇടിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഹനീസിനെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്കി മംഗലാപുരത്തെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മംഗല്പാടി ആശുപത്രിയില്‍ പോസ്റ്റുമോര്ട്ടിത്തിനു ശേഷം മയ്യത്ത് ഇച്ചിലങ്കോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
തിരുവന്തപുരത്ത് ഹോട്ടല്‍ തൊഴിലാളിയായ ഹനീസ് ഒരാഴ്ച മുമ്പാണ് നാട്ടില്‍ വന്നത്. ചൊവ്വാഴ്ച മടങ്ങിപ്പോകാനിരിക്കെയാണ് മരണം.
Related News:
ബന്തിയോട് ബൈക്ക് മിനിലോറിയിലിടിച്ച് യുവാവ് മരിച്ചു
Keywords : Kasaragod, Kumbala, Accidental-Death, Kerala, Mohammed Hanees, Bike, Bandadukka, Uppala, Hospital, Mangalore, Hotel, Malayalam News.