യാത്രയയപ്പ് നല്‍കി
Mar 2, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 02.03.2016) കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 2015-16 വര്‍ഷത്തെ എസ് എസ് എല്‍ സി ബാച്ചിലെ കുട്ടികള്‍ സ്‌കൂളില്‍ യാത്രയപ്പ് സംഘടിപ്പിച്ചു. ചടങ്ങില്‍ മൂന്ന് പതിറ്റാണ്ടിനു ശേഷം പടിയിറങ്ങുന്ന ഹെഡ് മിസ്ട്രസ് എം ബി അനിതാ ബായി ടീച്ചറിന് 2015-16 ബാച്ചിന്റെ ഉപഹാരം ക്ലാസ് ലീഡര്‍മാര്‍ ചേര്‍ന്ന് നല്‍കി.
വിദ്യാര്‍ത്ഥികള്‍ വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു. പി ടി എ പ്രസിഡണ്ട് എ എസ് മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് അനിതാബായി എം ബി, സ്റ്റാഫ് സെക്രട്ടറി സി ഹരിദാസന്‍, പി കെ സുരേഷന്‍, അനിത കുമാരി, പി രവീന്ദ്രന്‍, വിശ്വനാഥ ഭട്ട്, ബി ലത, വത്സലകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു. റോബിന്‍ സ്വാഗതവും അനസുദ്ദീന്‍ നന്ദിയും പറഞ്ഞു.
Keywords: kasaragod, SSLC, school, GHSS-Kasaragod, Programme, Sent off.

Keywords: kasaragod, SSLC, school, GHSS-Kasaragod, Programme, Sent off.