യാത്രയയപ്പ് നല്‍കി
Mar 12, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 12.03.2016) ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദീര്‍ഘകാലം അധ്യാപകരായി സേവനമനുഷ്ഠിച്ച് മെയ് 31 ന് വിരമിക്കുന്ന എം എം അബ്ദുര്‍ റഹിമാന്‍ (ഹയര്‍ സെക്കന്‍ഡറി അറബിക് അധ്യാപകന്‍), കായികാധ്യാപകന്‍ കെ ജനാര്‍ദ്ദനന്‍ നായര്‍, സീനിയര്‍ ക്ലര്‍ക്ക് പി ഇ മുരളീധരന്‍ നമ്പ്യാര്‍ എന്നിവര്‍ക്ക് കെ എസ് ടി എ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യൂണിറ്റ് യാത്രയയപ്പ് നല്‍കി.
യാത്രയയപ്പ് യോഗം കെ എസ് ടി എ ജനറല്‍ സെക്രട്ടറി കെ സി ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്‌സിക്യുട്ടീവ് കെ രാഘവന്‍ വിരമിക്കുന്ന അധ്യാപകര്‍ക്ക് ഉപഹാരം നല്‍കി. മുന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കെ വി ഗോവിന്ദന്‍, സംസ്ഥാന കമ്മിറ്റി അംഗം ശാന്തകുമാരി, ജില്ലാ സെക്രട്ടറി എ പവിത്രന്‍, മുന്‍ പ്രിന്‍സിപ്പല്‍ പി അവനീന്ദ്രനാഥ്, സബ് ജില്ല സെക്രട്ടറി കെ ജി പ്രദീഷ്, വിജയന്‍ കൊട്ടംകുഴി എന്നിവര്‍ സംസാരിച്ചു. എം ബാലഗോപാലന്‍ അധ്യക്ഷത വഹിച്ചു. കെ വി രഘുനാഥന്‍ സ്വാഗതവും കെ രതീഷ് കുമാര്‍ നന്ദിയും പറഞ്ഞു.
യാത്രയയപ്പ് യോഗത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസം നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരവും എന്ന വിസയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഡോ. ജിനേഷ് കുമാര്‍ എരമം വിഷയം അവതരിപ്പിച്ചു. കെ എസ് ടി എ പ്രതിനിധി കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി പി മോഹനന്‍, കെ എ ടി എഫ് പ്രതിനിധി മൂസക്കുട്ടി, കെ പി എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍ കുമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇ വി മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. കെ പ്രേംരാജ് സ്വാഗതവും പി അഹല്യ നന്ദിയും പറഞ്ഞു.
Keywords: Meeting, Felicitation, kasaragod, chattanchal, school, Teachers, Farewell.