യശോദാ ഭായ് ടീച്ചറുടെ നിര്യാണത്തില്‍ അനുശോചിച്ചു
Aug 24, 2013, 19:11 IST
കാസര്‍കോട്: ജി.എച്ച്.എസ്. എസില്‍ അദ്ധ്യാപികയായി, ദീര്‍ഘകാലം സേവനമനുഷ്ടിച്ച് പിന്നീട് പ്രധാനാദ്ധ്യാപികയായി റിട്ടയര്‍ ചെയ്ത യശോദാഭായ് ടീച്ചറുടെ നിര്യാണത്തില്‍ ജി.എച്ച് എസ്. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന അനുശോചിച്ചു. ജി.എച്.എസില്‍ യു.പി., ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞ്, കാസര്‍കോട് ഗവ. കോളേജ്, ജി.എച്ച്.എസില്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ അവിടെ തന്നെ പഠനം തുടര്‍ന്ന്, പിന്നീട് അദ്ധ്യാപികയായി അതെ സ്‌കൂളില്‍ സേവനമനുഷ്ഠിച്ച് 2001ല്‍ പ്രമോഷനായി, പ്രധാനാദ്ധ്യാപികയായിരിക്കെയാണ് 2002ല്‍ ജോലിയില്‍ നിന്നും വിരമിച്ചത്.
തന്റെ ശിഷ്യഗണങ്ങളേയും അവര്‍ തിരിച്ചും ഒരൂഷ്മള ബന്ധം സ്ഥാപിച്ച ചുരുക്കം വ്യക്തിത്വങ്ങളിലൊന്നായിരുന്നു ടീച്ചറുടേതെന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അനുസ്മരിച്ചു. 2012 ഡിസമ്പര്‍ എട്ടിന് ഒ.എസ്.എയുടെ കുടുംബ സംഗമത്തിന്റെ ഹൃദ്യമായ ചടങ്ങില്‍ വെച്ച് പൂര്‍വ്വകാല അദ്ധ്യാപകരായ നരസിംഹഭട്ട് മാഷ്, പി അപ്പുക്കുട്ടന്‍ മാഷ്, കെ വി. കുമാരന്‍ മാഷ്, സുന്ദരഷെട്ടി മാഷ് എസ്.എം. വിദ്യാനഗര്‍ തുടങ്ങിയവര്‍ക്കൊപ്പം ആദരിക്കപ്പെട്ടത്, അവരെ ധന്യയാക്കിയെന്നും, ടീച്ചര്‍ക്കത് പുറം ലോകവുമായി ബന്ധപ്പെടാനുള്ള സുവര്‍ണ്ണാവസരമാണൊരുക്കിയതെന്നും അവര്‍ തദവരത്തില്‍ പറഞ്ഞത് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ അയവിറക്കി.
ആദരത്തിന് നന്ദി പറയവെ, ടീച്ചര്‍ ഗദ്ഗദകണ്‍ഠയായി പറഞ്ഞതു. 'ഞാന്‍ നേരിട്ട് പഠിപ്പിച്ച വിദ്യാര്‍ത്ഥികള്‍ ഈ സദസ്സില്‍ പേരിന് മാത്രമെ ഉള്ളുവെങ്കിലും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന രൂപീകരിക്കാന്‍ മുന്നോട്ട് വന്ന ഇവര്‍ എന്നെ ഓര്‍ത്തുവല്ലോ, എനിക്കിവരോട്് നന്ദിയും കടപ്പാടുമുണ്ട്. അതറിയിക്കാന്‍ എനിക്ക് വാക്കുകളില്ല. ഈ അവസരത്തിന് സാക്ഷിയാവാന്‍ സാധിച്ചതിലൂടെ എനിക്ക് സഹപ്രവര്‍ത്തകരെ മാത്രമല്ല, എന്നെ പഠിപ്പിച്ച ഗുരുനാഥന്മാരെ ഒന്ന് കൂടി വന്ദിക്കാന്‍ ഭാഗ്യം സിദ്ധിച്ചുവെന്നതാണ്. ഞാന്‍ ഒരു ടീച്ചര്‍ എന്നതിലുപരി ഇവിടുത്തെ ഒരു പൂര്‍വ്വവിദ്യാര്‍ത്ഥി കൂടിയാണ്. അതിനാല്‍ ഈ സംഘടനയെ പരമാവധി പരിപോഷിപ്പിക്കേണ്ട ബാധ്യത കൂടി എനിക്കുണ്ട്. അതിന് കൂടി ഞാന്‍ നിങ്ങളോട് സഹകരിക്കുമെന്ന് പറഞ്ഞ് ' കണ്ണ് തുടച്ചു കൊണ്ടാണ് ടീച്ചര്‍ വേദിയില്‍ നിന്ന് പിന്മാറിയത്, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ ഭാരവാഹികള്‍ അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.
തന്റെ ശിഷ്യഗണങ്ങളേയും അവര്‍ തിരിച്ചും ഒരൂഷ്മള ബന്ധം സ്ഥാപിച്ച ചുരുക്കം വ്യക്തിത്വങ്ങളിലൊന്നായിരുന്നു ടീച്ചറുടേതെന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അനുസ്മരിച്ചു. 2012 ഡിസമ്പര്‍ എട്ടിന് ഒ.എസ്.എയുടെ കുടുംബ സംഗമത്തിന്റെ ഹൃദ്യമായ ചടങ്ങില്‍ വെച്ച് പൂര്‍വ്വകാല അദ്ധ്യാപകരായ നരസിംഹഭട്ട് മാഷ്, പി അപ്പുക്കുട്ടന്‍ മാഷ്, കെ വി. കുമാരന്‍ മാഷ്, സുന്ദരഷെട്ടി മാഷ് എസ്.എം. വിദ്യാനഗര്‍ തുടങ്ങിയവര്‍ക്കൊപ്പം ആദരിക്കപ്പെട്ടത്, അവരെ ധന്യയാക്കിയെന്നും, ടീച്ചര്‍ക്കത് പുറം ലോകവുമായി ബന്ധപ്പെടാനുള്ള സുവര്‍ണ്ണാവസരമാണൊരുക്കിയതെന്നും അവര്‍ തദവരത്തില്‍ പറഞ്ഞത് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ അയവിറക്കി.
![]() |
യശോദ ടീച്ചറെ കാസര്‍കോട് ജി.എച്ച്.എസില്‍ ഓള്‍ഡ് സ്റ്റൂഡന്‍സിന്റെ നേതൃത്വത്തില്‍ 2012 ഡിസംബര്‍ എട്ടിന് ആദരിച്ചപ്പോള്‍. (ഫയല്‍ ചിത്രം) |
Keywords: Kasaragod, GHSS, Old students, Yashoda teacher, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.