മൊബൈല്‍ കൂപ്പണ്‍ നല്‍കിയതിന്റെ പണം ചോദിച്ച ഏജന്റിനെ മര്‍ദ്ദിച്ചു
May 4, 2012, 10:55 IST
കാസര്‍കോട്: മൊബൈല്‍ കൂപ്പണ്‍ നല്‍കിയതിന്റെ പണം ചോദിച്ചെത്തിയ ഏജന്റിനെ കടയുടമയുടെ സഹോദരന്‍ മുഖത്തടിച്ച് പരിക്കേല്‍പ്പിച്ചു. തെക്കില്‍ ബെണ്ടിച്ചാലിലെ ചന്ദ്രന്റെ മകന്‍ അജിത്ത്കുമാറിനെയാണ്(20) അടിയേറ്റ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബെണ്ടിച്ചാലിലെ ഹാഷിം മൊബൈല്‍ ഷോപ്പില്‍ മൊബൈല്‍ കൂപ്പണ്‍ നല്‍കിയിരുന്നു. ഇതിന്റെ പണം ചോദിച്ചെത്തിയപ്പോഴാണ് കടയുടമ നൗഫലിന്റെ സഹോദരന്‍ മുഖത്തടിച്ച് പരിക്കേല്‍പ്പിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന അജിത്ത്കുമാര്‍ പറഞ്ഞു.

Keywords: Kasaragod, Assault, Mobile recharge coupon , General-hospital, Youth