മൊഗ്രാല്‍ മഖാം ഉറൂസ് 17 മുതല്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Apr 16, 2015, 20:01 IST
മൊഗ്രാല്‍: (www.kasargodvartha.com 16/04/2015) മൊഗ്രാല്‍ വലിയ ജുമാ മസ്ജിദ് അങ്കണത്തില്‍ അന്ത്യവിശ്രമംകൊള്ളുന്ന വലിയുള്ളാഹി അറബി ഹാജിയുടെ പേരില്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തിവരുന്ന ഉറൂസ് നേര്‍ച്ച 2015 ഏപ്രില്‍ 17 മുതല്‍ 27 വരെ 10 ദിവസങ്ങളിലായി നടക്കും. മതപ്രഭാഷണവും ആത്മീയ സദസ്സും സംഘടിപ്പിക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
17ന് ജുമുഅ നിസ്‌കാരാന്തരം ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ ഹാജി ഇദ്ദീന്‍ മുഹമ്മദ് മൊഗ്രാല്‍ പതാക ഉയര്‍ത്തുന്നതോടെ ഉറൂസ് പരിപാടിക്ക് തുടക്കമാകും. വൈകുന്നേരം 7.30ന് മഖാം സിയാറത്തിന് സയ്യിദ് കെ.എസ്. അലി തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. യു.എം. അബ്ദുര്‍ റഹ്മാന്‍ മൗലവിയുടെ അദ്ധ്യക്ഷതയില്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. ഡോക്ടര്‍ സലീം നദ്‌വി വെളിയമ്പ്ര മുഖ്യ പ്രഭാഷണം നടത്തും. ഉറീസ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം. ഖാലിദ് ഹാജി സ്വാഗതം പറയും.
തുടര്‍ന്നുള്ള രാത്രികളില്‍ ഹാഫിള് ശമ്മീസ്ഖാന്‍ നാഫിഈ ഇടുക്കി, മഅ്മൂന്‍ ഹുദവി വണ്ടൂര്‍, അബ്ദുര്‍ റഹ്മാന്‍ സഅദി ഓണക്കാട്, ഹാഫിള് മുഹമ്മദ് ശഫീഖ് റഹ്മാന്‍ കൊല്ലം, മുഹമ്മദലി മന്നാനി തിരുവനന്തപുരം, ഇസ്മാഇല്‍ മിസ്ബാഹി ചെറുമോത്ത്, അലി അക്ബര്‍ ബാഖഫി തനിയാപുരം, നജീബ് മൗലവി മമ്പാട്, സിറാജുദ്ദീന്‍ ദാരിമി കക്കാട് തുടങ്ങിയ മതപണ്ഡിതന്മാര്‍ മുഖ്യ പ്രഭാഷണം നടത്തും.
വിവിധ ദിവസങ്ങളിലായി കെ.എം. യഅ്ഖൂബ് ദാരിമി, സയ്യിദ് മുഹമ്മദ് തങ്ങള്‍ മദനി മൊഗ്രാല്‍, സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, മുനീര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍, ഹാജി സി. അബ്ദുല്ല മുസ്ല്യാര്‍ ഉപ്പള, എം.എ ഖാസിം മുസ്ല്യാര്‍ മൊഗ്രാല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ എന്നിവര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
23ാം തിയ്യതി വ്യാഴാഴ്ച മഗ്‌രിബ് നിസ്‌കാരാനന്തരം ദിഖ്‌റ് ഹല്‍ഖയും ആത്മീയ സദസ്സും സംഘടിപ്പിക്കും. അബ്ദുല്‍ ഫത്താഹ് ദാരിമി അല്‍ഹൈത്തമി പാലത്തുങ്കര നേതൃത്വം നല്‍കും. 26ാം തിയ്യതി സമാപന സമ്മേളനം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍ സംബന്ധിക്കും. 27ന് രാവിലെ അന്നദാനത്തോടെ ഉറൂസ് പരിപാടിക്ക് സമാപനമാകും.
വാര്‍ത്താ സമ്മേളനത്തില്‍ ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ ഹാജി ഇദ്ദീന്‍ മുഹമ്മദ് മൊഗ്രാല്‍, ജനറല്‍ കണ്‍വീനര്‍ എം. ഖാലിദ് ഹാജി, എം.എ. മൂസ, ബി.കെ. മുനീര്‍ എന്നിവര്‍ സംബന്ധിച്ചു.