മൊഗ്രാല്‍ പ്രീമിയര്‍ ലീഗില്‍ ഐ.എം.എസ്.സി ജേതാക്കള്‍
May 4, 2015, 15:15 IST
മൊഗ്രാല്‍: (www.kasargodvartha.com 04/05/2015) മൊഗ്രാല്‍ ക്രിക്കറ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ രണ്ട് രാത്രികളിലായി മൊഗ്രാല്‍ ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മൊഗ്രാല്‍ പ്രീമിയര്‍ ലീഗ് ഫ്‌ളെഡ് ലൈറ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് സീസണ്‍ 1 ല്‍ ഐ.എം.എസ്.സി ജേതാക്കളായി.
മിലാനൊ മൊഗ്രാലിയന്‍സിനെ 14 റണ്‍സിനാണ് ഐ.എം.എസ്.സി പരാജയപ്പെടുത്തിയത്. എട്ട് ഓവര്‍ വീതമുള്ള ഓവര്‍ ആം ടെന്നീസ് ബോള്‍ മത്സരത്തില്‍ നാട്ടിലെ ആറ് പ്രമുഖ ഫ്രാഞ്ചൈസികളായ ലാന്‍ഡ് മാര്‍ക്ക്, ഈമാന്‍ ഇന്ത്യ, മിലാനൊ മൊഗ്രാലിയന്‍സ്, ജെ.ആര്‍.ഡി ദുബൈ, ഐ.എം.എസ്.സി, ഡ്യൂഡസ് മൊഗ്രാള്‍ എന്നീ ടീമുകളാണ് മാറ്റുരച്ചത്.
വിവിധ ടീമുകള്‍ക്ക് വേണ്ടി ഗസ്റ്റ് താരങ്ങളായി കേരളത്തിലെയും കര്‍ണാടകയിലെയും പ്രമുഖ താരങ്ങള്‍ അണിനിരന്നു. ടൂര്‍ണമെന്റിലെ മികച്ച താരമായി മിലാനൊ മൊഗ്രാലിയന്‍സിലെ വാരിസ് പടന്നയും, മികച്ച ബാറ്റ്‌സ്മാനായി ഐ.എം.എസ്.സിയിലെ മുഹമ്മദ് ഫൗസാനും, ഫൈനല്‍ മാന്‍ ഓഫ് ദി മാച്ചായി വാസില്‍ പെര്‍വാസും തെരഞ്ഞെടുക്കപ്പെട്ടു.
വിജയികള്‍ക്ക് എം.പി.എല്‍ ചെയര്‍മാന്‍ മൂസ ഷെരീഫ്, മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡണ്ട് ഹമീദ് സപിക് എന്നിവര്‍ ട്രോഫിയും ക്യാഷ്സും പ്രൈസും വിതരണം ചെയ്തു. ചടങ്ങില്‍ സംഘാടക സമിതി ഭാരവാഹികളായ ലത്വീഫ് പി.എം, അന്‍വര്‍ അഹ് മദ്, ഷക്കീല്‍ അബ്ദുല്ല, ടീം ഓണര്‍മാരായ യൂസുഫ് മിലാനെ, ടി.എം നവാസ്, അബൂക്കര്‍ ലാന്‍ഡ് മാര്‍ക്ക്, സൈഫുല്‍ റഹ് മാന്‍, ദേശീയ വേദി സെക്രട്ടറി ടി.കെ അന്‍വര്‍, അത്ത മിലാനോ എന്നിവര്‍ സംബന്ധിച്ചു.
Keywords: Mogral, kasaragod, Kerala, Cricket Tournament, winners, Trophy, cash, fled light, I.M.S.C winner,
Advertisement: