മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കേരളോത്സവം 6 ന് തുടങ്ങും
Nov 4, 2016, 10:15 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 4/11/2016) മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് കേരളോത്സവം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്നദ്ധ സംഘടനകളുടേയും ക്ലബുകളുടേയും സഹകരണത്തോടെ സംഘടിപ്പിക്കാന്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ച് ചേര്‍ത്ത ക്ലബുകളുടേയും സന്നദ്ധ സംഘനകളുടേയും സംയുക്ത യോഗം തീരുമാനിച്ചു.
മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: സമീറ ഫൈസലിന്റെ അധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പ്പേഴ്‌സന്‍ ആയിഷത്ത് ഫൗസിയ, മെമ്പര്‍മാരായ പ്രവീണ, അഷോകന്‍ എന്നിവര്‍ സംബന്ധിച്ചു
പരിപാടിക്ക് തുടക്കംകുറിച്ച് എരിയാലില്‍ നിന്നും 6ന് രാവിലെ ആരംഭിക്കുന്ന കൂട്ടയോട്ടം പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. കായിക മത്സരങ്ങളുടെ ചെയര്‍മാനായി കരീം ചൗക്കിയേയും പഞ്ചായത്ത് തല കോ-ഓര്‍ഡിനേറ്റര്‍ ആയി അബു നവാസിനേയും തെരെഞ്ഞെടുത്തു.

Keywords: Kasaragod, Kerala, Mogral puthur, Panchayath, Keralotsavam, Club, Conference, Hall, Vise President, Advct. Sameera faisal, President, AA Jaleel, Inauguration.