മൊഗ്രാല്‍ പുത്തൂരില്‍ സംഘട്ടനം; യുവാവിന് കുത്തേറ്റു
Nov 28, 2014, 18:29 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 28.11.2014) മൊഗ്രാല്‍ പൂത്തൂരിലുണ്ടായ സംഘട്ടനത്തില്‍ യുവാവിന് കുത്തേറ്റു. മൊഗ്രാല്‍ പുത്തൂര്‍ ചായിത്തോട്ടത്തെ മൊയ്തീനാണ് (30) കുത്തേറ്റത്. കാര്‍ അമിത വേഗതയില്‍ ഓടിച്ചുപോയത് ചോദ്യം ചെയ്തതിന്റെ പേരിലാണ് താഹിര്‍ എന്ന യുവാവ് പേനാക്കത്തി കൊണ്ട് കുത്തിയത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂള്‍ റോഡിലാണ്. പരിക്കേറ്റ മൊയ്തീനെ ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും പിന്നീട് മംഗലാപുരത്തേക്ക് മാറ്റുകയുമായിരുന്നു.
കാറിന്റെ അമിത വേഗത ചോദ്യം ചെയ്തതിന്റെ പേരില്‍ ഇരുവരും തമ്മില്‍ അടി നടക്കുകയും ഇതിനിടയില്‍ പോക്കറ്റിലുണ്ടായിരുന്ന പേനാക്കത്തി കൊണ്ട് താഹിര്‍ കുത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Mogral Puthur, Youth, Stabbed, Injured, Hospital, Moideen. Youth stabbed.
Advertisement: