മേല്‍പറമ്പിനെ ശുചീകരിച്ച് ജിംഖാന പ്രവര്‍ത്തകര്‍
Aug 23, 2015, 16:00 IST
മേല്‍പറമ്പ: (www.kasargodvartha.com 23/08/2015) ജിംഖാന മേല്‍പറമ്പിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് കൊണ്ട് പ്രവര്‍ത്തകര്‍ മേല്‍പറമ്പും പരിസരവും ശുചീകരിച്ചു. അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന മേല്‍പറമ്പ് ടൗണില്‍ ചപ്പു ചവറുകള്‍ കൂമ്പാരമായി കുമിഞ്ഞു കൂടിയ നിലയിലായിരുന്നു. കാലവര്‍ഷം ആരംഭിച്ചതോടെ മുളച്ചുപൊന്തിയ പുല്‍ചെടികള്‍ കാടുകളായി വളര്‍ന്നിരുന്നു. ഇതോടെ ടൗണിലെത്തുന്നവര്‍ക്ക് കൊതുക് ശല്യവും സഹിക്കേണ്ട അവസ്ഥയായിരുന്നു.
'ക്ലീന്‍ മേല്‍പറമ്പ്' എന്ന ആശയവുമായാണ് ക്ലബ്ബ് പ്രവര്‍ത്തകര്‍ ടൗണ്‍ പരിസരം ശുചീകരിച്ചത്. രാവിലെ എട്ട് മണിക്ക് കളനാട് വില്ലേജ് ഓഫീസ് പരിസരത്ത് ബേക്കല്‍ എസ്.ഐ ആദം ഖാന്‍ ശുചീകരണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. വില്ലേജ് ഓഫീസര്‍ സതീഷ് സന്നിഹിതനായിരുന്നു. കളനാട് വില്ലേജ് ഓഫീസ് പരിസരം, ജുമാമസ്ജിദ് പരിസരം, ബസ് സ്റ്റോപ്പ്, കാര്‍ സ്റ്റാന്‍ഡ്, ചന്ദ്രഗിരി സ്‌കൂള്‍ പരിസരം തുടങ്ങിയ സ്ഥലങ്ങളിലെ മാലിന്യങ്ങളും, കാടുകളും നീക്കം ചെയ്ത് ശുചീകരിച്ചു.
ജിംഖാന കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ അബ്ദുര്‍ റഹ് മാന്‍ തുരുത്തി, ബഷീര്‍ മരവയല്‍, ഹസീബ് കൈനോത്ത്, ഗള്‍ഫ് കമ്മിറ്റി ഭാരവാഹികളായ അബൂബക്കര്‍ എ.എച്ച്, റഹ് മാന്‍ കൈനോത്ത്, രക്ഷാധികാരികളായ ജാബിര്‍ സുല്‍ത്താന്‍, ഹനീഫ മരവയല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Keywords : Melparamba, Cleaning, Waste dump, Club, Natives, Kasaragod, Kerala, Bekal, Police, Inauguration, Panchayath, Jimkhana Melparambha.