മേല്പറമ്പില് സംഘര്‍ഷം; വീടുകളും വാഹനങ്ങളും തകര്‍ത്തു
Sep 21, 2012, 13:10 IST
ഘോഷയാത്ര കടന്ന് പോയ ശേഷം ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടയ വാക്കേറ്റമാണ് കല്ലേറിലും സംഘര്‍ഷത്തിലും കലാശിച്ചത്. നിരവധി വീടുകളുടെ ജനല്‍ഗ്ലാസുകള്‍ തകര്‍ന്നിട്ടുണ്ട്. വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന
ഏതാനും കാറുകളുടെ ഗ്ലാസുകളും തകര്‍ന്നു.
പോലീസെത്തി ഇരുവിഭാഗങ്ങളിലുംപെട്ടവരെ പിന്തിരിപ്പിക്കുകയും സംഘര്‍ഷം വ്യപിക്കുന്നത് കര്‍ശനമായി തടയുകയും ചെയ്തു. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്. അക്രമവുമായി ബന്ധപ്പെട്ട് കാസര്‍കോട് ടൗണ്‍ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.
ബേക്കല്‍ പോലീസിലും അക്രമവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.