മെഡിക്കല്‍ ഷോപ്പുകളിലേക്കുള്ള മരുന്നുകള്‍ മോഷ്ടിച്ച് ആശുപത്രിയില്‍ വില്‍പ്പന നടത്തി
Jul 20, 2012, 16:08 IST
നീലേശ്വരം: മെഡിക്കല്‍ ഷോപ്പുകളില്‍ വിതരണം ചെയ്യുന്നതിനായി നീലേശ്വരം ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഇറക്കുന്ന മരുന്ന് കെട്ടുകള്‍ മോഷ്ടിച്ച് ആശുപത്രികളില്‍ വില്‍പ്പന നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ചില മെഡിക്കല്‍ ഷോപ്പുടമകള്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്തുന്നത്.
മെഡിക്കല്‍ ഷോപ്പുകളില്‍ വില്‍പ്പന നടത്തുന്നതിനായി നീലേശ്വരം ബസ് സ്റ്റാന്‍ഡ് പരിസരത്ത് വാഹനങ്ങളില്‍ ഇറക്കുന്ന മരുന്ന് കെട്ടുകളാണ് മാസങ്ങളായി മോഷണം പോകുന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ കരിവെള്ളൂര്‍ സ്വദേശിയായ ഒരാളാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ മോഷ്ടിക്കുന്ന മരുന്ന് കെട്ടുകള്‍ വിവിധ ആശുപത്രികളില്‍ വില്‍പ്പന നടത്തുകയാണെന്ന് പോലീസിനോട് സമ്മതിച്ചു. നാരായണന്‍ എന്നാണ് തന്റെ പേരെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി.
തൃക്കരിപ്പൂരിലെ ഒരു ആശുപത്രിയിലേക്കാണ് മരുന്നുകള്‍ ഏറെയും കൊണ്ടുപോയി വിറ്റതെന്ന് കരിവെള്ളൂര്‍ സ്വദേശി സമ്മതിച്ചു. ബില്ലും മറ്റ് രേഖകളുമില്ലാതെ മരുന്നുകള്‍ ആശുപത്രികളില്‍ വില്‍ക്കുന്നതും അധികൃതര്‍ അത് വാങ്ങുന്നതും കുറ്റകരമാണ്. ഉറക്ക ഗുളികകളും ഡോസ് കൂടിയ മറ്റ് മരുന്നുകളും ഇതില്‍ ഉള്‍പ്പെടും. ഇത്തരം മരുന്നുകള്‍ രോഗികള്‍ കഴിക്കാനിട വന്നാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകും. നേരത്തെ കസ്റ്റഡിയിലെടുത്തിരുന്ന കരിവെള്ളൂര്‍ സ്വദേശിയെ വെള്ളിയാഴ്ച സ്റ്റേഷനില്‍ ഹാജരാകാമെന്ന് ഉറപ്പ് നല്‍കിയതിനാല്‍ പോലീസ് വിട്ടയച്ചിരുന്നു. എന്നാല്‍ കരിവെള്ളൂര്‍ സ്വദേശി പോലീസ് സ്റ്റേഷനില്‍ ഹാജരാകാതെ മുങ്ങിയിരിക്കുകയാണ്.

Keywords: Drugs, Robbery, Nileshwaram, Kasaragod