മൂന്ന് കാറുകള്‍ കൂട്ടിയിടിച്ച് 15ഓളം പേര്‍ക്ക് പരിക്ക്; നിരവധി പേരുടെ നില ഗുരുതരം
Jun 12, 2012, 13:30 IST
കുമ്പള: ഗള്‍ഫില്‍ നിന്നും വിമാനമിറങ്ങി വീട്ടിലേക്ക് വരികയായിരുന്ന കുടുംബം സഞ്ചരിച്ച കാറും മറ്റ് രണ്ട് കാറുകളും തമ്മില്‍ കൂട്ടിയിടിച്ച് 15ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നിരവധി പേരുടെ നില ഗുരുതരമാണ്.
ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വന്ന കൊവ്വല്‍ നെല്ലിക്കാട്ടെ റാഷിദ്(24), പിതാവ് അബ്ദുല്ല(45), അബ്ദുല്ലയുടെ മകള്‍ അന്‍ഷിദ(17), അബ്ദുല്ലയുടെ സഹോദരന്‍ മുഹമ്മദ് നെല്ലിക്കാട്(50), മകള്‍ സെമീറ(19), മൊഗ്രാലിലെ ഹസന്റെ മകള്‍ കുബ്ര(18), കാര്‍ ഡ്രൈവര്‍ മധൂരിലെ സുലൈമാന്റെ മകന്‍ എം.എസ് മുനീര്‍(26) എന്നിവരെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവര്‍ ടാറ്റ വിന്നിംഗര്‍ കാറിലാണ് സഞ്ചരിച്ചിരുന്നത്. മുഖത്തും, കാലിനും മറ്റുമായാണ് ഇവര്‍ക്ക് പരിക്കേറ്റത്. അപടകത്തില്‍പ്പെട്ട സ്വിഫ്റ്റ് കാറിലുണ്ടായിരുന്നവരെയും സ്‌കോര്‍പ്പിയോ കാറിലുണ്ടായിരുന്നവരെയും മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്.

ചൊവ്വാഴ്ച രാവിലെ 8.30 മണിയോടെ കുമ്പള ക്ഷേത്രത്തിനു സമീപം വെച്ചാണ് അപകടമുണ്ടായത്. മംഗലാപുരം എയര്‍പോട്ടില്‍ നിന്നും വരികയായിരുന്ന കെ. എല്‍ 14 ജെ 9805 നമ്പര്‍ ടാറ്റാ വിന്നിംഗറും മംഗലാപുരം ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കോര്‍പ്പിയോ കാറും കാസര്‍കോട്ട് വരികയായിരുന്ന സ്വിഫ്റ്റ് കാറുമാണ് കൂട്ടിയിടിക്കപ്പെട്ടത്. പരിക്കേറ്റവരെ ഓടി കൂടിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സ്‌കോര്‍പ്പിയോ കാറിലുണ്ടായിരുന്നവര്‍ മംഗലാപുരം സ്വദേശികളാണെന്നാണ് വിവരം.
Keywords: Kumbala, Accident, Car, Injured