മൂന്നരവയസ്സുകാരിയുടെ സ്വര്‍ണ്ണമാല പിടിച്ചുപറിച്ചു
May 22, 2012, 10:50 IST
കാസര്‍കോട്: ഉമ്മയ്‌ക്കൊപ്പമുണ്ടായിരുന്ന മൂന്നരവയസ്സുകാരിയുടെ സ്വര്‍ണ്ണമാല പിടിച്ചുപറിച്ചു. ആലമ്പാടിയിലെ അബൂബക്കറിന്റെ മകള്‍ റാഫിയയുടെ(മൂന്നര) സ്വര്‍ണ്ണമാലയാണ് കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിന് സമീപം പിടിച്ചുപറിച്ചത്. മാതാവ് കുബ്രറയ്‌ക്കൊപ്പം മൊഗറിലെ ബന്ധുവീട്ടില്‍ വിവാഹത്തിന് പോയി തിരിച്ചുവരുമ്പോഴാണ് മാല പിടിച്ചുപറിച്ചത്.
പഴയ ബസ് സ്റ്റാന്‍ഡിലെ മുബാറക് മസ്ജിദിന് സമീപത്തെ തട്ടുകടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിനിടയിലാണ് അജ്ഞാതന്‍ കുട്ടിയുടെ കഴുത്തില്‍ നിന്നും മാലപൊട്ടിച്ചെടുത്തത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് മാതാവ് പരിശോധിച്ചപ്പോള്‍ കഴുത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തുകയും മാല നഷ്ടപ്പെട്ടതായി ബോധ്യപ്പെടുകയുമായിരുന്നു. മാല മോഷ്ടിച്ചതാരാണെന്ന് കാണാന്‍ സാധിച്ചിട്ടില്ലെന്ന് കുമ്പറ കാസര്‍കോട് ടൗണ്‍ പോലീസിനോട് പറഞ്ഞു.
കുബ്രറയുടെ പര്‍ദ്ദയുടെ പോക്കറ്റിലുണ്ടായിരുന്ന കുറച്ച് പണവും നഷ്ടപ്പെട്ടിട്ടുണ്ട്. സ്‌കൂള്‍ വിപണി ഉണര്‍ന്നതോടെ നഗരത്തിലെ തിരക്ക് മുതലെടുത്ത് പിടിച്ചുപറിക്കാരും മോഷ്ടാക്കളും സജീവമായിരിക്കുകയാണ്. നേരത്തെ പോലീസിന്റെ ശക്തമായ നിരീക്ഷണം ഉണ്ടായതിനാല്‍ പടിച്ചുപറി അല്‍പ്പം കുറഞ്ഞിരുന്നു.

Keywords: Kasaragod, Gold chain, Baby, Theft, Old bus stand