മുഹിമ്മാത്ത് ഇരുപതാം വാര്‍ഷിക പ്രഖ്യാപനം
May 10, 2012, 11:00 IST

പുത്തിഗെ: മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജുക്കേഷന്‍ സെന്ററിന്റെ ഇരുപതാം വാര്‍ഷിക സമ്മേളന പ്രഖ്യാപനം ശനിയാഴ്ച മുഹിമ്മാത്ത് പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിക്കും. പരിപാടിയുടെ സ്വാഗത സംഘം രൂപീകരണവും നടക്കും. 35 ഏക്കര്‍ വിസ്തൃതിയില്‍ 27 ലേറെ ബഹുമുഖ സ്ഥാപനങ്ങളുമായി വളര്‍ന്നു പന്തലിച്ച മുഹിമ്മാത്തിന്റെ സേവനപഥം കൂടുതല്‍ മേഖലകളിലേക്കും ജന വിഭാഗങ്ങളിലേക്കും വിപുലപ്പെടുത്തുന്നതിനുള്ള സമഗ്ര കര്‍മ പദ്ധതികളുമായാണ് മുഹിമ്മാത്ത് 20 ാം വാര്‍ഷികം നടക്കുന്നത്.
ശനിയാഴ്ച ഉച്ചയക്ക് 3 മണിക്ക് പുത്തിഗെ മുഹിമ്മാത്തില്‍ ചേരുന്ന പ്രഖ്യാപന സമ്മേളനത്തില്‍ സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദ്രൂസി കല്ലക്കട്ട, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹിം അല്‍ ഹാദി സഖാഫി, ബെള്ളിപ്പാടി അബ്ദുല്ല മുസ്ളിയാര്‍, ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, പള്ളങ്കേട് അബ്ദുല്‍ഖാദര്‍ മദനി, സി അബ്ദുല്ല മുസ്ളിയാര്‍ ഉപ്പള, എ കെ ഇസ്സുദ്ദീന്‍ സഖാഫി, കൊല്ലമ്പാടി അബ്ദുല്‍ഖാദര്‍ സഅദി, എസ് എ അബ്ദുല്‍ഹമീദ് മൌലവി ആലംപാടി, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ഖാദര്‍ സഖാഫി മൊഗ്രാല്‍, സുലൈമാന്‍ കരിവെള്ളൂര്‍, ഹാജി അമീറലി ചൂരി, അബ്ദുല്‍ഖാദര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് തുടങ്ങിയവര്‍ പ്രസംഗിക്കും.
മുഹിമ്മാത്തില്‍ വ്യക്തിത്വ വികസന ക്ളാസ്സ് നടത്തി
പുത്തിഗെ: മുഹിമ്മാത്ത് ദഅ്വാ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വ്യക്തിത്വ വികസന ശില്‍പ്പശാല ശ്രദ്ധേയമായി. മുഹിമ്മാത്ത് ദഅ്വാ കോളേജ് ലൈബ്രറി ഹാളില്‍ നടന്ന പരിപാടി ജനറല്‍ മാനേജര്‍ എ കെ ഇസ്സുദ്ദീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷാജി കായംകുളം ക്ളാസ്സിന് നേതൃത്വം നല്‍കി. ദഅ്വാ കോളേജ് ഡയറക്ടര്‍ അബ്ദുല്‍ഖാദിര്‍ സഖാഫി മൊഗ്രാല്‍ അദ്ധ്യക്ഷത വഹിച്ചു. ഇബ്രാഹിം അഹ്സനി, മുസ്ഥഫ സഖാഫി, റഫീഖ് ബുഖാരി തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Muhimmath, 20th anniversary, Puthige