മുഹിമ്മാത്തില്‍ കാന്തപുരത്തെ ആദരിക്കുന്നു
Dec 9, 2013, 16:40 IST
കാസര്‍കോട്: മതവിജ്ഞാന രംഗത്തും ജീവകാരുണ്യ സേവന മേഖലയിലും അമ്പതാണ്ട് തികയ്ക്കുന്ന അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ പുത്തിഗെ മുഹിമ്മാത്തില്‍ ആദരിക്കുന്നു. ജനുവരി രണ്ടിന് നടക്കുന്ന ചടങ്ങില്‍ രാജ്യത്തെ പ്രധാനപ്പെട്ട അമ്പതുവീതം പണ്ഡിതരും സയ്യിദുമാരും പൗരപ്രമുഖരും പങ്കെടുക്കും.
മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ പ്രവാചക പ്രകീര്‍ത്തന സദസിന്റെ ഉദ്ഘാടനവും കാന്തപുരത്തിന്റെ ഹുബ്ബുറസൂല്‍ പ്രഭാഷണവും നടക്കും. ഡിസംബര്‍ 14ന് കാസര്‍കോട്ട് സ്വാഗതസംഘം വിളിച്ചുകൂട്ടാന്‍ വൈസ് പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
പ്രഗത്ഭരായ ഉസ്താദുമാരില്‍ നിന്ന് 20 വര്‍ഷത്തോളം വിജ്ഞാനം നുകര്‍ന്ന ശേഷം 1963 ഡിസംബര്‍ 30നാണ് വെല്ലൂര്‍ ബാഖ്വിയാത്തില്‍ നിന്ന് ഉന്നത മതബിരുദം നേടി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ കര്‍മരംഗത്തേക്കിറങ്ങിയത്. 64ല്‍ മാങ്ങാട് ജുമാ മസ്ജിദില്‍ മുദരിസായി സേവനം തുടങ്ങിയ അദ്ദേഹം 79 ല്‍ മര്‍കസ് സ്ഥാപിച്ചതിനുശേഷം അതിന്റെ ജനറല്‍ സെക്രട്ടറിയും പ്രിന്‍സിപ്പളുമായി.
1974 ല്‍ എസ്.വൈ.എസിന്റെയും സമസ്തയുടെയും സാരഥ്യത്തിലേക്കുവന്നു. 40 വര്‍ഷമായി സംഘടനയുടെ വിവിധ സ്ഥാനങ്ങളില്‍ സജീവമാണ്. മതപ്രബോധനവും ജീവകാരുണ്യ പ്രവര്‍ത്തനവുമായി രാജ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും അമ്പതോളം വിദേശ രാജ്യങ്ങളിലും കടന്നുചെന്ന അദ്ദേഹം പതിനായിരത്തിലേറെ ശിഷ്യഗണങ്ങളുള്ള രാജ്യത്തുതന്നെ അപൂര്‍വം പണ്ഡിതന്മാരിലൊരാളാണ്.
മര്കസിനുപുറമെ പുത്തിഗെ മുഹിമ്മാത്തടക്കം നൂറിലേറെ സ്ഥാപനങ്ങളുടെ സാരഥ്യവും അദ്ദേഹം വഹിക്കുന്നു. ആയിരക്കണക്കിനു വേദികളില്‍ പ്രഭാഷണം നടത്തിയതിനു പുറമെ 35 ലേറെ പ്രമുഖ ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയായ കാന്തപുരത്തിന് ആദരവ് സമര്‍പിക്കുന്നതിനായി കാസര്‍കോട്ട് നടക്കുന്ന ചടങ്ങ് പതിനായിരങ്ങളുടെ സംഗമവേദിയാകും.
യോഗത്തില്‍ ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, സി. അബ്ദുല്ല മുസ്ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുര്‍ റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഹാ
ജി അമീറലി ചൂരി, എം. അന്തുഞ്ഞി മൊഗര്‍, ബശീര്‍ പുളിക്കൂര്‍, സയ്യിദ് മുനീറുല്‍ അഹ്്ദല്‍, സയ്യിദ് ഹബീബ് തങ്ങള്‍, മൂസ സഖാഫി കളത്തൂര്‍, ഇബ്‌റാഹിം സഖാഫി കര്‍ണൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ പ്രവാചക പ്രകീര്‍ത്തന സദസിന്റെ ഉദ്ഘാടനവും കാന്തപുരത്തിന്റെ ഹുബ്ബുറസൂല്‍ പ്രഭാഷണവും നടക്കും. ഡിസംബര്‍ 14ന് കാസര്‍കോട്ട് സ്വാഗതസംഘം വിളിച്ചുകൂട്ടാന്‍ വൈസ് പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
പ്രഗത്ഭരായ ഉസ്താദുമാരില്‍ നിന്ന് 20 വര്‍ഷത്തോളം വിജ്ഞാനം നുകര്‍ന്ന ശേഷം 1963 ഡിസംബര്‍ 30നാണ് വെല്ലൂര്‍ ബാഖ്വിയാത്തില്‍ നിന്ന് ഉന്നത മതബിരുദം നേടി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ കര്‍മരംഗത്തേക്കിറങ്ങിയത്. 64ല്‍ മാങ്ങാട് ജുമാ മസ്ജിദില്‍ മുദരിസായി സേവനം തുടങ്ങിയ അദ്ദേഹം 79 ല്‍ മര്‍കസ് സ്ഥാപിച്ചതിനുശേഷം അതിന്റെ ജനറല്‍ സെക്രട്ടറിയും പ്രിന്‍സിപ്പളുമായി.
1974 ല്‍ എസ്.വൈ.എസിന്റെയും സമസ്തയുടെയും സാരഥ്യത്തിലേക്കുവന്നു. 40 വര്‍ഷമായി സംഘടനയുടെ വിവിധ സ്ഥാനങ്ങളില്‍ സജീവമാണ്. മതപ്രബോധനവും ജീവകാരുണ്യ പ്രവര്‍ത്തനവുമായി രാജ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും അമ്പതോളം വിദേശ രാജ്യങ്ങളിലും കടന്നുചെന്ന അദ്ദേഹം പതിനായിരത്തിലേറെ ശിഷ്യഗണങ്ങളുള്ള രാജ്യത്തുതന്നെ അപൂര്‍വം പണ്ഡിതന്മാരിലൊരാളാണ്.

യോഗത്തില്‍ ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, സി. അബ്ദുല്ല മുസ്ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുര്‍ റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഹാ
ജി അമീറലി ചൂരി, എം. അന്തുഞ്ഞി മൊഗര്‍, ബശീര്‍ പുളിക്കൂര്‍, സയ്യിദ് മുനീറുല്‍ അഹ്്ദല്‍, സയ്യിദ് ഹബീബ് തങ്ങള്‍, മൂസ സഖാഫി കളത്തൂര്‍, ഇബ്‌റാഹിം സഖാഫി കര്‍ണൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Muhimmath, Kanthapuram AP Aboobacker Musliyar, Felicitated, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752