മുഹിമ്മാത്തില്‍ അനുസ്മരണ സമ്മേളനം തുടങ്ങി
Jul 2, 2012, 11:05 IST
മുഹിമ്മാത്ത് നഗര്‍: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നഗരിയില്‍ അനുസ്മരണ സമ്മേളനം തുടങ്ങി. അഹ്ദല്‍ മഖാമില്‍ യാസീന്‍ ഓതി ദുആ ഇരന്നാണ് പരിപാടി ആരംഭിച്ചത്. പ്രാര്‍ഥനക്ക് സയ്യിദ് അബ്ദുല്‍ കബീര്‍ ജമലുല്ലൈലി തങ്ങള്‍ കര നേതൃത്വം നല്‍കി.
എസ് എസ് എഫ് ദേശീയ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ സഖാഫിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, കുമ്പോല്‍ അബ്ദുല്‍റഹ്മാന്‍ മുസ്ലിയാര്‍, യൂസുഫ് മദനി ചെറുവത്തൂര്‍, എം.പി. അബ്ദുല്ല ഫൈസി, വാഹിദ് സഖാഫി തുടങ്ങിയവര്‍ വേദിയെ ധന്യമാക്കി. സ്വാഗതസംഘം വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. ളുഹര്‍ നിസ്‌കാരത്തോടെ മൗലീദ് പാരായണവും അന്നദാനവും നടക്കും.
സമാപന സമ്മേളനം വൈകിട്ട് നാലുമണിക്ക് ആരംഭിക്കും. സമസ്ത പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ബുഖാരിയുടെ അധ്യക്ഷതയില്‍ ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.
Keywords: Muhimmath, Conference, Kasaragod