city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുഴുവന്‍ ജീവനക്കാര്‍ക്കും ഓണത്തിന് പരിധിയില്ലാതെ ബോണസ് അനുവദിക്കണം: എസ് ഇ യു

കാസര്‍കോട്: (www.kasargodvartha.com 26/07/2016) വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ ഓണം അല്ലലില്ലാതെ ആഘോഷിക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കണമെന്ന് സ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡണ്ട് ഒ എം ഷഫീഖ് അധ്യക്ഷത വഹിച്ചു.

മുഴുവന്‍ ജീവനക്കാര്‍ക്കും ഓണത്തിന് പരിധിയില്ലാതെ ബോണസ് അനുവദിക്കണം: എസ് ഇ യു
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം നാസര്‍ നങ്ങാരത്ത് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി കെ അന്‍വര്‍ സ്വാഗതം പറഞ്ഞു. റമദാന്‍ റിലീഫിന്റെ ഭാഗമായി സ്വരൂപിച്ച തുക സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പരിയാരം സി എച്ച് സെന്റര്‍ നിര്‍മാണാവശ്യത്തിനായി കൈമാറി.

എസ് ഇ യു താലൂക്ക് സമ്മേളനങ്ങള്‍ ഓഗസ്റ്റ് അവസാന വാരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ചടങ്ങില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം നാസര്‍ നങ്ങാരത്ത് നിര്‍വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം നൗഫല്‍ നെക്രാജെ മുഖ്യപ്രഭാഷണം നടത്തി. കെ എന്‍ പി മുഹമ്മദലി, എ എ മുഹമ്മദ് കുഞ്ഞി, പി സിയാദ്, മുസ്തഫ കെ എ, അബ്ദുര്‍ റഹ് മാന്‍ നെല്ലിക്കട്ട, ഇ കെ മുഹമ്മദ് കുഞ്ഞി, ശിഹാബുദ്ദീന്‍ ഒ എം, ഹമീദ് എം, സാദിഖ് എം, ജലീല്‍ പെര്‍ള, അബ്ബാസ് കുളങ്ങര പ്രസംഗിച്ചു.

Keywords : Kasaragod, Onam-Celebration, Employees, Meeting, Bonus, SEU.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia