മുളിയാറിലെ ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്നും കവര്‍ന്ന സ്‌കൂട്ടര്‍ തളങ്കരയില്‍ ഉപേക്ഷച്ചനിലയില്‍
May 29, 2015, 18:08 IST
കാസര്‍കോട്: (www.kasargodvartha.com 29/05/2015) മുളിയാര്‍ ശാന്തി നഗറിലെ ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്നും കവര്‍ന്ന സ്‌കൂട്ടര്‍ തളങ്കര കടവത്ത് ഉപേക്ഷച്ചനിലയില്‍ കണ്ടെത്തി. കെ.എല്‍. 14 ക്യു 1024 നമ്പര്‍ സ്‌കൂട്ടറാണ് ഉപേക്ഷിച്ച നിലയിയില്‍ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ മെയ് 21ന് രാത്രി മുളിയാര്‍ ശാന്തിനഗറിലെ ഗള്‍ഫുകാരനായ ബാലന്റെ വീടാണ് കുത്തിതുറന്നത്. വീട്ടുകാരെല്ലാം ഗള്‍ഫിലേക്ക് പോയിരുന്നു. സ്വര്‍ണവും മറ്റും വീട്ടില്‍ സൂക്ഷിക്കാതിരുന്നതിനാല്‍ മോഷ്ടാക്കള്‍ക്കൊന്നും കിട്ടിയിരുന്നില്ല.
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കവര്‍ച്ചചെയ്യുകയായിരുന്നു. ഇവിടെ നിന്നും മോഷ്ടാക്കളുടേതെന്ന് കരുതുന്ന വിരലടയാളം പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആദൂര്‍ സി.ഐ. എ. സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടയിലാണ് തളങ്കരയില്‍ സ്‌കൂട്ടര്‍ ഉപേക്ഷച്ചനിലയില്‍ കണ്ടെത്തിയത്.

Keywords : Scooter found abandoned, Kasaragod, Theft, Robbery, Kerala, Bike, Police, Thalangara.