മുണ്ടകന്‍ ഫാര്‍മേഴ്‌സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
Nov 12, 2012, 18:50 IST
![]() |
മുണ്ടകന്‍ ഫാര്‍മേഴ്‌സ് ക്ലബ്ബിന്റെ പ്രവര്‍ത്തനോദ്ഘാടനം തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ നിര്‍വഹിക്കുന്നു. |
കാസര്‍കോട്: ജില്ലാ സഹകരണ ബാങ്ക് തൃക്കരിപ്പൂര്‍ ശാഖയുടെ കീഴില്‍ നബാര്‍ഡിന്റെ ധനസഹായത്തോടെ രൂപീകരിച്ച മുണ്ടകന്‍ ഫാര്‍മേഴ്‌സ് ക്ലബ്ബിന്റെ ഉദ്ഘാടനം തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ നിര്‍വഹിച്ചു. ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗം കെ.യു. പ്രേമലത അധ്യക്ഷത വഹിച്ചു.
മുഖ്യാതിഥിയായ നബാര്‍ഡ് എ.ജി.എം എന്‍.ഗോപാലന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ സഹകരണ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി. ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സത്താര്‍ മണിയനൊടി, തൃക്കരിപ്പൂര്‍ ക്ഷീര സഹകരണ സംഘം പ്രസിഡന്റ് കെ.വി. അമ്പു, കൃഷി അസിസ്റ്റന്റ് ടി. വി. ഹരീന്ദ്രന്‍, സി.ഡി.എസ്. വൈസ് ചെയര്‍പേഴ്‌സണ്‍ കെ. എം. ഫരീദ, ജില്ലാ സഹകരണ ബാങ്ക് റീജ്യണല്‍ മാനേജര്‍ എ. ഗോപാലന്‍, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എം. പ്രവീണ്‍കുമാര്‍, മാനേജര്‍ ടി.വി. രവി എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് നടന്ന സെമിനാറില്‍ മൃഗസംരക്ഷണം - ശാസ്ത്രീയ പരിപാലന മുറകള്‍ എന്ന വിഷയത്തില്‍ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. പി നാഗരാജന്‍ ക്ലാസെടുത്തു. ഫാര്‍മേഴ്‌സ് ക്ലബ്ബ് സെക്രട്ടറി കെ .വി. മുകുന്ദന്‍ സ്വാഗതവും പ്രസിഡന്റ് സി. കരുണാകരന്‍ നന്ദിയും പറഞ്ഞു.
Keywords: Mundakan, Farmers, Inauguration, A.G.C.Basheer, Trikaripur, Kasaragod, Kerala, Malayalam news