മുജാഹിദ് സംസ്ഥാന സമ്മേളനം കോഴിക്കോട്ട്, ഡോ.സാക്കിര്‍ നായിക് സംബന്ധിക്കും
Dec 26, 2012, 22:05 IST
കാസര്‍കോട്: അന്ധവിശ്വാസങ്ങള്‍ക്കും അചാചാരങ്ങള്‍ക്കുമെതിരെ ഒരു നൂറ്റാണ്ടുകാലമായി കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ എട്ടാംമത് സംസ്ഥാന സമ്മേളനം 'നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട്' എന്ന പ്രമേയത്തില്‍ ഡിസംബര്‍ 27,28,29,30 തീയതികളില്‍ കോഴിക്കോട് രാമനാട്ടുകര ബൈപാസില്‍ അഴിഞ്ഞിലത്ത് പ്രത്യേകം സജ്ജമാക്കിയ സലഫി നഗറില്‍ നടക്കുമെന്ന് കെ.എന്‍.എം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സമ്മേളനം 27 ന് വൈകിട്ട് നാലുമണിക്ക് പ്രമുഖ ചിന്തകനും പ്രബോധകനും ടെലിവിഷന്‍ അവതാരകനുമായ യു.കെ.യിലെ ലൂയിസ് ഇസ്മാഈല്‍ ബുള്ളോക്ക് ഉല്‍ഘാടനം ചെയ്യും.
മുജാഹിദ് പ്രസ്ഥാനത്തിന് വിദ്യാഭ്യാസ സാമൂഹിക സാംസ്‌ക്കാരിക രംഗത്ത് നവോത്ഥാന സംരഭങ്ങള്‍ക്ക് നാന്ദികുറിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മുജാഹിദ് പ്രസ്ഥാനത്തിന്റെ അശാന്ത പരിശ്രമത്തിന്റെ ഫലമായിരുന്നു മുസ്ലീങ്ങള്‍ക്കിടയില്‍ ഇന്ന് തലപൊക്കിനില്‍ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും അറബിക് കോളേജുകളും യതിംഖാനകളും മള്‍ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളും മദ്രസകളും മറ്റും. സയ്യിദ് സനാഹുല്ല മക്തി തങ്ങളില്‍ നിന്നും ആരംഭിക്കുന്ന നവോത്ഥാന പാത മുസ്ലിം ഐക്യ സംഘവും കടന്ന് കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പണ്ഡിത സംഘടന രൂപീകരിക്കുകയും മുസ്ലീങ്ങളുടെ ഉന്നമനത്തിനും പുരോഗതിക്കും വേണ്ടി അഹോരാത്രം പ്രയത്‌നിക്കുകയും ചെയ്തതായി നേതാക്കള്‍ പറഞ്ഞു.
27 ന് വൈകിട്ട് ഏഴുമണിക്ക് ഡോ.സാക്കിര്‍ നായിക് നയിക്കുന്ന ചോദ്യോത്തരവേദി നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യാത്ഥിയായിരിക്കും. കേന്ദ്രമന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, വയലാര്‍ രവി, സംസ്ഥാന മന്ത്രിമാരായ അടൂര്‍ പ്രകാശ്, ഡോ. എം.കെ.മുനീര്‍, എ.പി. അനില്‍കുമാര്‍, കെ.സി. ജോസഫ്, കെ. ബാബു, പി.കെ. ജയലക്ഷ്മി, ആര്യാടന്‍ മുഹമ്മദ്, വി.എസ്. ശിവകുമാര്‍, വി.കെ. ഇബ്രാഹിം കുഞ്ഞ്, കെ.പി. മോഹനന്‍, പി.കെ. അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എന്നിവര്‍ സംബന്ധിക്കും.
സലീം ഹമദാനി, മാസ്റ്റര്‍ ഫാരിഖ് നായിക്, മുനീര്‍ മദനി, ആദില്‍ ആത്വിഫ്, ശുക്കൂര്‍ സ്വലാഹി, ഷരീഫ് മേലേതില്‍, മായിന്‍ കുട്ടി സുല്ലമി, ഹദിയത്തുല്ല സലഫി, ബഷീര്‍ ദാരിമി, അബ്ദുര്‍ റസാഖ് ബാഖവി, ഡോ.സുല്‍ഫിക്കര്‍ അലി, നാസര്‍ സുല്ലമി, അലി ശാഖിര്‍ സുല്ലമി മുണ്ടേരി, ഹുസൈന്‍ സലഫി, മുസ്തഫ തന്‍വീര്‍, ഹനീഫ് കായക്കൊടി, അഹമ്മദ് അനസ് മൗലവി, കെ.വി അബ്ദുല്‍ ലത്വീഫ് മൗലവി, പ്രൊഫ. കെ.സി നിഅ്മത്തുല്ല ഫാറുഖി, ഡോ. തൗഫീഖ് ചൗധരി ഓസ്‌ട്രേലിയ, അഡ്വ. മായിന്‍ കുട്ടി മേത്തര്‍, കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍, അബ്ദുല്‍ സലാം മോങ്ങം, സുബൈര്‍ പീടിയേക്കല്‍, മജീദ് സ്വലാഹി തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.
സമാപന സമ്മേളനം 30ന് വൈകിട്ട് നാലു മണിക്ക് കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പ് അബ്ദുല്ല കോയ മദനിയുടെ അധ്യക്ഷതയില്‍ ഷെയ്ഖ് അബ്ദുല്ല മുഹമ്മദ് ഖാലിദ് ഷാര്‍ജ ഉദ്ഘാടനം ചെയ്യും. കേന്ദ്ര മന്ത്രി ഇ. അഹമദ് മുഖ്യാതിഥിയായിരിക്കും. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, എം.എ യൂസുഫലി, മൗലാന അസ്ഗറലി ഇമാം മഹ്ദി അസ്സലഫി, പത്മശ്രീ ആസാദ് മൂപ്പന്‍, ഗള്‍ഫാര്‍ മുഹമ്മദലി, പി.കെ അഹമദ് സാഹിബ്, എം.മുഹമ്മദ് മദനി, അബ്ദുര്‍ റഹ്മാന്‍ സലഫി, നൂര്‍ മുഹമ്മദ് നൂര്‍ഷ, എം.എം അക്ബര്‍ പ്രസംഗിക്കും. കെ.എന്‍.എ സംസ്്ഥാന ജനറല്‍ സെക്രട്ടറി, എ.പി അബ്ദുല്‍ ഖാദര്‍ മൗലവി മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും.
വാര്‍ത്ത സമ്മേളനത്തില്‍ കെ.എന്‍.എം സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം അബ്ദുല്‍ ലത്വീഫ് പടന്ന, കെ.എന്‍.എം ജില്ലാ പ്രസിഡന്റ് ഡോ. കെ.പി അഹ്മദ്, ഹാരിസ് ചേരൂര്‍, ബഷീര്‍ കൊല്ലമ്പാടി, ഹാരിസ് അണങ്കൂര്‍, മൊയ്തീന്‍ കാവുങ്കാല്‍, ഹമീദ് തളങ്കര, ഇബ്രാഹിം കാലിക്കറ്റ്, ഹനീഫ് ബോവിക്കാനം സംബന്ധിച്ചു.
Keywords : Kerala, Kasaragod, Malayalam News, KNM, Kozhikode, Kerala Vartha., Press meet, Sakir Hussain, Ministers, Oommen chandy.