മുഖ്യമന്ത്രി വ്യാഴാഴ്ച ജില്ലയില്‍; ചെങ്ങറ പദ്ധതി ഉദ്ഘാടനം ചെയ്യും
May 9, 2012, 14:00 IST

കാസര്‍കോട്: ചെങ്ങറ കുടുംബങ്ങള്‍ക്ക് പെരിയ കാലിയഡുക്കത്ത് ഒരുക്കിയിട്ടുള്ള സമഗ്ര പുനരധിവാസ പദ്ധതികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച 11 മണിക്ക് ഉദ്ഘാടനം ചെയ്യും. പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കായി രണ്ട് ലക്ഷം രൂപ വീതം ചെലവില്‍ നിര്‍മ്മിച്ചിട്ടുള്ള 50 വീടുകളുടെ താക്കോല്‍ദാനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ചടങ്ങില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.
ചെങ്ങറ കുടുംബങ്ങള്‍ക്കായുള്ള ഭൂമിയുടെ കൈവശാവകാശ രേഖകള്‍ റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് വിതരണം ചെയ്യും. വിവിധ സ്വയംതൊഴില്‍ പദ്ധതികളുടെ ഉദ്ഘാടനം പട്ടികജാതി വികസന വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ പി.കരുണാകരന്‍ എം.പി മുഖ്യ അതിഥിയായിരിക്കും. എം.എല്‍.എമാരായ പി.ബി.അബ്ദുള്‍ റസാഖ്, എന്‍.എ.നെല്ലിക്കുന്ന്, ഇ.ചന്ദ്രശേഖരന്‍, കെ.കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി, ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പെരിയയിലെ ചെങ്ങറ കുടുംബങ്ങളില്‍ പട്ടികജാതിയില്‍പ്പെട്ടവര്‍ക്ക് വീട് അടങ്ങുന്ന എട്ട് സെന്റും, കൃഷിഭൂമിയായി 42 സെന്റുമടക്കം 50 സെന്റ് വീതം ഭൂമിയാണ് അനുവദിച്ചിട്ടുള്ളത്. മറ്റു വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് 8 സെന്റ് പുരയിടവും 17 സെന്റ് കൃഷിഭൂമിയുമാണ് നല്‍കിയിട്ടുള്ളത്. പുനരധിവാസ പദ്ധതിയനുസരിച്ച് 18 കുടുംബങ്ങള്‍ക്ക് കറവപ്പശുക്കളെ വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ രണ്ട് കുഴല്‍കിണറുകള്‍ നിര്‍മ്മിക്കുകയും ടാങ്ക് നിര്‍മ്മിച്ച് ജലവിതരണം നടത്തുകയും ചെയ്തിട്ടുണ്ട്. സ്വയംതൊഴില്‍ സംരഭമായി ചെങ്കല്‍ യൂണിറ്റ്, മരപ്പണി യൂണിറ്റ്, ടൈലറിംഗ്, പേപ്പര്‍ പ്ളേറ്റ് നിര്‍മ്മാണ യൂണിറ്റ്, തേനീച്ച വളര്‍ത്തല്‍ യൂണിറ്റ്, കമ്പോസ്റ് യൂണിറ്റ് എന്നിവയും ആരംഭിച്ചിട്ടുണ്ട്. കോളനിക്ക് വൈദ്യുതിയും റോഡ് സൌകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Keywords: Oommenchandy, Kasaragod, Chengara project