മുക്കുപണ്ടം പണയംവെച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും രണ്ടുലക്ഷം തട്ടി
Dec 23, 2016, 12:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23/12/2016) മുക്കുപണ്ടം പണയംവെച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും രണ്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്തു. കാഞ്ഞങ്ങാട്ടെ ശ്രീ മൂകാംബിക ഫൈനാന്‍സില്‍ നിന്നാണ് ഇടപാടുകാരന്‍ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയത്.
സ്ഥാപനത്തിന്റെ മാനേജര്‍ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ കുമാരന്‍ നായരുടെ പരാതിയില്‍ ഭീമനടിയിലെ വിനുവിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. വിനു സ്വകാര്യധനകാര്യ സ്ഥാപനത്തില്‍ പല തവണകളായി മുക്കുപണ്ടങ്ങള്‍ പണയംവെച്ച് പണം തട്ടുകയായിരുന്നു.പോലീസ് അന്വേഷണമാരംഭിച്ചതോടെ പ്രതി ഒളിവില്‍ പോയി.

Keywords: Kasaragod, Kerala, Cheating, complaint, Investigation, Police, Cheating; complaint lodged.