മുജങ്കാവ് ക്ഷേത്രത്തില്‍ കാവേരി തീര്‍ത്ഥ സ്നാനം 16ന്
Oct 9, 2012, 13:50 IST

മേല്‍ശാന്തി തീര്‍ത്ഥം കൊണ്ടു വന്ന് ദേവന് അഭിഷേകം ചെയ്ത ശേഷമാണ് തീര്‍ത്ഥ സ്നാനം ആരംഭിക്കുന്നത്. ഭക്ത ജനങ്ങള്‍ വീട്ടില്‍ നിന്ന് കുളിച്ച് ശുദ്ധമായി വന്ന് മുജങ്കാവ് ക്ഷേത്ര കുളത്തില്‍ തീര്‍ത്ഥ സ്നാനം ചെയ്ത് കുളത്തിന് പ്രദിക്ഷിണം വെച്ച ശേഷം പച്ചരിയും മുതിരയും കുളത്തില്‍ അര്‍പിക്കുകയും ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രസാദം സ്വീകരിക്കുകയും ചെയ്യുന്നതാണ് ഇവിടത്തെ രീതി. കക്കിരിക്കയും വാഴപ്പഴവും തേങ്ങയും സമര്‍പിക്കുന്നത് ദേവ പ്രീതിക്ക് കാരണമാകുമെന്നാണ് വിശ്വാസം.
35,000 ഭക്ത ജനങ്ങള്‍ക്ക് പ്രസാദ രൂപത്തില്‍ അന്നദാനം നല്‍കും. ഉച്ചയ്ക്ക് 12.30ന് മഹാപൂജ നടക്കും. ഇതിനു ശേഷം തീര്‍ത്ഥ സ്നാനം നടത്താറില്ല. വാര്‍ത്താ സമ്മേളനത്തില്‍ കേശവ പ്രസാദ് നാണിതുളു, എം. സുബ്രായ ഭട്ട്, ബാലകൃഷ്ണ അഗ്ഗിത്തായ, എന്നിവര്‍ സംബന്ധിച്ചു.
Keywords: Press Meet, Temple, Kumbala, Kasaragod, Kerala