മീന്‍ വാങ്ങുന്നതിനിടെ ഒരു ലക്ഷം രൂപ വെച്ചിരുന്ന സ്‌കൂട്ടര്‍ കവര്‍ന്നു
May 20, 2015, 14:36 IST
കാസര്‍കോട്: (www.kasargodvartha.com 20/05/2015) മീന്‍ വാങ്ങുന്നതിനിടെ സമീപത്ത് നിര്‍ത്തിയിട്ട ഒരു ലക്ഷം രൂപ വെച്ചിരുന്ന ആക്ടീവ സ്‌കൂട്ടര്‍ കവര്‍ന്നു. മാലിക് ദീനാര്‍ ആശുപത്രി ജീവനക്കാരന്‍ തളങ്കര സിറാമിക്‌സ് റോഡിലെ അബ്ദുല്‍ ഖാദറിന്റെ കെ.എല്‍. 14 ജെ 6474 നമ്പര്‍ കറുപ്പ് നിറത്തിലുള്ള ആക്ടിവ സ്‌കൂട്ടറാണ് കവര്‍ന്നത്.
ബുധനാഴ്ച രാവിലെ 12 മണിയോടെ തളങ്കര മാലിക് ദീനാര്‍ ആശുപത്രിക്ക് സമീപം വെച്ചായിരുന്നു സംഭവം. സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട ശേഷം താക്കോല്‍ എടുക്കാതെ നോക്കിയാല്‍ കാണുന്ന ദുരത്തുള്ള മത്സ്യവില്‍പന സ്ഥലത്തേക്ക് മത്സ്യം വാങ്ങാന്‍ പോയതായിരുന്നു അബ്ദുല്‍ ഖാദര്‍. മത്സ്യം വാങ്ങി തിരിച്ചുവന്നപ്പോഴാണ് പണംസൂക്ഷിച്ച സ്‌കൂട്ടര്‍ കവര്‍ച്ചചെയ്തതായി ബോധ്യപ്പെട്ടത്. ഈ സ്‌കൂട്ടര്‍ പിന്നീട് തൊട്ടടുത്ത് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. കണ്ടെത്തിയ സ്‌കൂട്ടറില്‍ പണം ഉണ്ടായിരുന്നില്ല.
ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്യാന്‍ വെച്ചതായിരുന്നു പണം. സ്‌കൂട്ടറിന്റെ കാരിയര്‍ ബോക്‌സിലാണ് പണം സൂക്ഷിച്ചിരുന്നത്. അബ്ദുല്‍ ഖാദറിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.