മാലിന്യ നിര്‍മാര്‍ജനവും കൊതുക് ഉറവിട നശീകരണവും നടത്തി
Jun 28, 2012, 13:26 IST
ചായ്യോത്ത്: കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത്, കിനാനൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രം, ജി.എച്.എസ്.എസ് ചായോത്ത് എന്‍.എസ്.എസ് യുണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ മാലിന്യ നിര്‍മാര്‍ജനവും കൊതുക് ഉറവിട നശീകരണവും നടത്തി. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. വിധുബാല ഉദ്ഘാടനം ചെയ്തു. എന്‍ .എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഹരീഷ് കുമാര്‍. പി അധ്യക്ഷം വഹിച്ചു. ശ്രീനിവാസന്‍ മാസ്റ്റര്‍, ഹെല്‍ത്ത് സൂപ്രവൈസര്‍ പി. ഓമന എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രസാദ് പുതിയപുരിക്കല്‍ സ്വാഗതവും എം വി രതീഷ് നന്ദിയും പറഞ്ഞു.
Keywords: Cleaning programme, Karinthalam Panchayath, Kasaragod