city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാര്‍­ബിള്‍ തൊ­ഴി­ലാ­ളി­യെ പഞ്ചു­കൊ­ണ്ട് മുഖ­ത്ത് കു­ത്തി താ­ടി­യെല്ലി­ള­ക്കി

മാര്‍­ബിള്‍ തൊ­ഴി­ലാ­ളി­യെ പഞ്ചു­കൊ­ണ്ട് മുഖ­ത്ത് കു­ത്തി താ­ടി­യെല്ലി­ള­ക്കി
കാസര്‍­കോട്: മാര്‍­ബിള്‍ തൊ­ഴി­ലാ­ളി­യെ പഞ്ച്‌­കൊ­ണ്ട് മു­ഖ­ത്ത്­കു­ത്തി താ­ടി­യെല്ലി­ളക്കി. യു.പി. സ­വാ­നീശ്വ­ര ക­ണ്ണേ­ണ്ടി­ലെ സു­ബേധാ­റി­ന്റെ മ­കന്‍ ചേ­തന്‍ റാ­മി­നെ­(25)യാ­ണ് പ­രി­ക്കു­ക­ളോ­ടെ കാസര്‍­കോ­ട് ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ച­ത്.

മൂ­ന്ന് വര്‍­ഷ­മാ­യി പ­ള്ളി­ക്ക­ര­യി­ലെ ക്വാര്‍­ട്ടേര്‍­സി­ലാ­ണ് യു­വാ­വ് താ­മ­സി­ക്കു­ന്നത്. മു­ക്കൂ­ട്ടെ ഖാ­ദ­റി­ന്റെ കൂ­ടെ­യാ­യി­രു­ന്നു നേ­ര­ത്തെ ചേതന്‍ മാര്‍­ബിള്‍ ജോ­ലി­ചെ­യ്­തു­വ­ന്നി­രു­ന്നത്. അ­ടു­ത്തി­ടെ സ്വ­ന്ത­മാ­യി ക­ട്ടിംഗ് മെ­ഷീനും മറ്റും­വാ­ങ്ങി ജോ­ലി ഏ­റ്റെ­ടു­ത്ത് ന­ട­ത്തി­വ­രി­ക­യാ­യി­രു­ന്നു.

ശ­നി­യാഴ്­ച രാ­വി­ലെ ഒമ്പ­ത് മണി­യോ­ടെ മൗ­വ്വ­ലി­ലെ ഒ­രു­വീ­ട്ടില്‍ മാര്‍­ബിള്‍ ജോ­ലി­ചെ­യ്തു­കൊ­ണ്ടി­രി­ക്കെ അ­വി­ടെ­യെത്തി­യ മു­ക്കൂ­ട്ടെ ഖാ­ദര്‍ ചേ­ത­ന്റെ മുഖ­ത്ത് പഞ്ചു­കൊ­ണ്ട് ഇ­ടി­ക്കു­ക­യാ­യി­രുന്നു. താ­ടി­യെല്ലി­ളകി­യ ചേത­നെ കൂടെ­ജോ­ലി­ചെ­യ്യു­ന്ന­വര്‍ ഉ­ടന്‍ത­ന്നെ കാസര്‍­കോ­ട് ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ എ­ത്തി­ക്കു­ക­യാ­യി­രുന്നു.

സം­സാ­രി­ക്കാനോ ഭക്ഷ­ണം ക­ഴിക്കാനോ സാ­ധി­ക്കാ­തെ ദ­യ­നീ­യ­വ­സ്ഥ­യി­ലാണ് ഈ യു­വാ­വ് ചി­കി­ത്സ­യില്‍ ക­ഴി­യു­ന്നത്. അ­തേ­സമ­യം മര്‍ദ­നം ഒ­തു­ക്കി­തീര്‍­ക്കാ­നു­ള്ള ശ്ര­മവും ന­ട­ന്നു­വ­രി­ക­യാ­ണ്.

Keywords:  Worker, Kasaragod, General-hospital, Pallikara, Assault, Attack, Chethan Ram

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia