മാടക്കാല്‍ ബണ്ടും റോഡും തകരുന്നു
Feb 5, 2012, 11:48 IST
തൃക്കരിപ്പൂര്‍: ഉടുമ്പുന്തല-മാടക്കാല്‍ ബണ്ടും റോഡും തകരുന്നു. കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ മഴവെള്ളം കെട്ടിനിന്ന് ബണ്ടിന്റെ പാര്‍ശ്വഭിത്തി ഇരുവശത്തും തകരുകയും ടാര്‍ ഇളകി ഗതാഗതത്തിന് ഏറെ അസകര്യം നേരിട്ടതിനാല്‍ വെള്ളപൊക്കട്ട ദുരിതാശ്വാസ പദ്ധതിയില്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ സര്‍ക്കാറില്‍നിന്നും ബണ്ടിന്റെയും റോഡിന്റെയും അഭിവൃദ്ധിക്കായി അനുവദിച്ചിരുന്നു.
ഈ പ്രവൃത്തിനടത്തുന്നതിന് നാട്ടുകാരുടെ ഗുഭോക്തൃ കമ്മിറ്റി രൂപീകരിക്കുകയും എഗ്രിമെന്റ് നല്‍കി പണി നടത്തുന്നതിന് ഏറ്റെടുക്കുന്നകയുമുണ്ടായി. എന്നാല്‍ വര്‍ഷം കഴിഞ്ഞിട്ടും പണി തുടങ്ങിയിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാടക്കാല്‍ പുഴയുടെ കുറുകെയുള്ള 315 മീറ്റര്‍ നീളത്തില്‍ ബണ്ട് നിര്‍മ്മിച്ചാണ് റോഡ് പണിത് ഗതാഗത സൗകര്യം ഒരുക്കിയിത് വര്‍ഷങ്ങളായി ബണ്ടിന്റെ ഇരുവശങ്ങളും റിപ്പയര്‍ ചെയ്യാത്തതിനാലാണ് റോഡിനും ബണ്ടിനും തകര്‍ച്ച സംഭവിച്ചിട്ടുള്ളത്.
മാടക്കാല്‍- ദ്വീപ് വാസികളായ നൂറുക്കണക്കില്‍ നിത്യയാത്രക്കാരും മറ്റ് കാല്‍ നടയാത്രക്കാരും ഏറെ വിഷമിക്കകുയാണ്. രണഅട് കെ.എസ്.ആര്‍.ടി.സി. ബസ്സും ഒരു സ്വകാര്യ ബസ്സും ഈവഴി സര്‍വ്വീസ് നടത്തുന്നുണ്ട്. റോഡിന്റെയും ബണ്ടിന്റെയും ശോച്യാവസ്ഥ മൂലം ട്രിപ്പ് മുടക്കാനാണ് സാധ്യത. ബണ്ടിന്റെയും റോഡിന്റെ പ്രവൃത്തി ഉടനെ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണെന്ന് മാടക്കാല്‍ ശാഖാ മുസ്‌ലിം ലീഗ് യോഗം അധികൃതരോടാവശ്യപ്പെട്ടു. എം. അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. എ.ജി. അബ്ദുല്‍ ഹഖീം, എ.ജി. അബ്ദുല്‍ ഖാദര്‍ ഹാജി, യു.വി. സുബൈര്‍, ലത്വീഫ്, മുസ്തഫ ചുട്ടാട് പ്രസംഗിച്ചു.
Keywords: Trikaripur, Road-damage, Kasaragod







