മാവിലാക്കടപ്പുറം സംഘര്‍ഷം: 5 പേര്‍ക്ക് പരിക്ക്
Sep 4, 2012, 13:09 IST
![]() |
പരിക്കേറ്റ് തൃക്കരിപ്പൂര്‍ സ്വാകാര്യ ആശുപത്രിയില്‍ കഴിയുന്ന റഈസും സിറാജും |
തിങ്കളാഴ്ച രാത്രി ബൈക്കില്‍ ചെറുവത്തൂരിലേക്ക് വരികയായിരുന്ന സുധീറിനെയും രാജീവനെയും മാവിലാകടപ്പുറം പന്ത്രണ്ടില്‍ വച്ച് ഓട്ടോയിലെത്തിയ ഒരു സംഘം അക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ് ചെറുവത്തൂര്‍ ആശുപത്രിയില്‍ കഴിയുന്ന സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവമറിഞ്ഞെത്തിയപ്പോഴാണ് ഗംഗാധരനും മര്‍ദനമേറ്റത്. എന്നാല്‍ റഹീസിന്റെ ഓട്ടോ വാടക വിളിച്ച സിറാജ് പന്ത്രണ്ടിലേക്ക് പോകുമ്പോള്‍ ബൈക്കിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി റഈസിന്റെ കാലില്‍ ബൈക്ക് കയറ്റുകയായിരുന്നുവെന്ന് പരിക്കേറ്റ് തൃക്കരിപ്പൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ പറഞ്ഞു. ചന്തേര പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.
Keywords: Trikaripur, Kasaragod, Clash, Injured, CPM, Muslim-league, Congress, Kerala