മഴയില്‍ വീട് തകര്‍ന്ന് പെരുവഴിയിലായ കുടുംബത്തെ യൂത്ത്‌ലീഗ് മാറ്റിപാര്‍പ്പിച്ചു
Sep 3, 2012, 14:44 IST
പടന്ന: കഴിഞ്ഞദിവസം കനത്തമഴയില്‍ വീട് തകര്‍ന്ന പെരുവഴിയിലായ കുടുംബത്തിന് താങ്ങായി യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ എത്തി.
സങ്കടത്തിന്റെയും നൊമ്പരത്തിന്റെയും കയത്തിലായ പടന്നയിലെ വി.പി.സക്കീനയുടെ കുടുംബത്തിനരികിലേക്കാണ് യൂത്ത്‌ലീഗുകാര്‍ സാന്ത്വനുമായി എത്തിയത്. തൊട്ടടുത്ത ക്ലബില്‍ വീട്ടുപകരണങ്ങള്‍ മാറ്റിവെച്ച് വാടക ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിപാര്‍പിച്ചു.
ആറ് മാസത്തെ ക്വാര്‍ട്ടേഴ്‌സ് വാടകയായ 9,000 രൂപ പടന്ന പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് വൈസ് പ്രസിഡന്റ് കെ.എം.സൈനുദ്ദീന്‍ പഞ്ചായത്ത് മെമ്പര്‍ വി.കെ.പി.മമ്മുട്ടി ഹാജിയെ ഏല്പിച്ചു. സംഖ്യ കുടുംബത്തിന് കൈമാറി. തൃക്കരിപ്പൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി പി.വി.മുഹമ്മദ് അസ്‌ലം, യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി എം.സി.ഷിഹാബ്, ടി.കെ.എം.ഷെരീഫ് സംബന്ധിച്ചു.

Keywords: Muslim Youth League, Help, Rain, House, Padne, Kasaragod.