മഴക്കാല രോഗങ്ങള്‍ക്കെതിരെ മുന്‍കരുതലുകളെടുക്കണം
Jun 1, 2012, 15:32 IST
കാസര്‍കോട്: മഴക്കാലാരംഭത്തോട് കൂടി ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി. മഴക്കാലത്ത് സാധാരണയായി ജലജന്യ രോഗങ്ങളായ വയറിളക്കം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, എലിപ്പനി, മലമ്പനി, ചിക്കുന്‍ഗുനിയ, ഡങ്കിപ്പനി വൈറല്‍ പനി എന്നിവ പിടിപെടാന്‍ ഏറെ സാധ്യതയുണ്ട്.
വൈറസുകള്‍, ബാക്ടീരിയകള്‍, പരാദ ജീവികള്‍ തുടങ്ങിയ രോഗാണുക്കള്‍ കുടിവെള്ളം വഴിയും, ആഹാരത്തിലൂടെയുമാണ് വയറിളക്കരോഗമുണ്ടാകുന്നത്. വയറിളക്കം, മലത്തോടൊപ്പം രക്തവും കഫവും അയഞ്ഞു പോകുക, വയറുകടി, കൂടുതല്‍ സമയം നീണ്ടുനില്‍ക്കുന്ന വയറിളക്കം എന്നിവയാണ് സാധാരണ രോഗ ലക്ഷണങ്ങള്‍. വീട്ടില്‍ ലഭ്യമായ പാനീയങ്ങള്‍ രോഗികള്‍ക്ക് നല്‍കി നിര്‍ജ്ജലനീകരണമുണ്ടാകാതെ നോക്കണം. പാനീയ ചികിത്സയ്ക്കാവശ്യമായ ഓ.ആര്‍.എസ്സ് പാക്കറ്റുകള്‍ എല്ലാ പ്രാഥമീകാരോഗ്യ കേന്ദ്രങ്ങള്‍, അംഗന്‍വാടികള്‍, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്. മഴക്കാലങ്ങളില്‍ ശുദ്ധജലമോ തിളപ്പിച്ച വെള്ളമോ മാത്രം കുടിക്കണം. ഭക്ഷണ സാധനങ്ങള്‍ അടച്ചു വെച്ച് ഈച്ച ഇരിക്കാതെ സൂക്ഷിക്കണം. ഭക്ഷണം ചൂടോടെ കഴിക്കുക, വ്യക്തിശുചിത്വത്തിന് പ്രാധാന്യം നല്‍കി ആഹാരത്തിനു മുമ്പും, ശൗച്യത്തിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. തുറസ്സായ സ്ഥലത്ത് മല വിസര്‍ജ്ജനം ചെയ്യാതിരിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നിവയാണ് പ്രധാനപ്പെട്ട പ്രതിരോധ നടപടികള്‍.

ജല മലിനീകരണം തടയാന്‍, കിണര്‍, കുളം, മറ്റ് ജല സ്രോതസ്സുകള്‍ എന്നിവ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശമനുസരിച്ച് ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യേണ്ടതാണ്. ഇതിനാവശ്യമായ ബ്ലീച്ചിംഗ് പൗഡര്‍ എല്ലാ പ്രാഥമീകാരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. ഹോട്ടലുകളില്‍ ചൂടുവെള്ളം മാത്രം കുടിക്കാനായി നല്‍കുക, ഇലകള്‍, മറ്റു ഭക്ഷണ അവശിഷ്ടങ്ങള്‍ എന്നിവ അലക്ഷ്യമായി വലിച്ചെറിഞ്ഞ് ഈച്ച പെരുകാന്‍ ഇടവരുത്തരുത്. ബേക്കറികളിലും മററും ശുചിത്വം പാലിക്കേണ്ടതാണ്. അറവുശാലകളിലും ശുചിത്വം ഉറപ്പാക്കണം.
ജന്തുജന്യരോഗമായ എലിപ്പനി ജില്ലയുടെ പ്രധാനപ്പെട്ട പൊതുജനാരോഗ്യപ്രശ്‌നമാണ്. രോഗംബാധിച്ച എലികളുടെ മൂത്രത്തിലൂടെയാണ് ഈ രോഗം പകരുന്നത്. എലി മൂത്രം കലര്‍ന്ന മണ്ണ്, ആഹാരം, വെള്ളം എന്നിവയിലൂടെയും രോഗം പകരും. മനുഷ്യ ശരീരത്തിലെ മൃദുല ചര്‍മ്മം, മുറിവുകള്‍ എന്നിവയിലൂടെയും രോഗാക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. കടുത്ത പനി, തലവേദന, ശരീരവേദന, കണ്ണില്‍ ചുവപ്പ്, പേശി വേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍, പ്രാരംഭ ലക്ഷണങ്ങളെ തുടര്‍ന്ന് രോഗം കരള്‍, ശ്വാസകോശം, ഹൃദയം, പേശി, വൃക്കകള്‍ എന്നിവയെ ബാധിക്കുന്നു. വൃക്കകളെ ബാധിക്കുന്നത് മൂലം രോഗം മൂര്‍ച്ഛിച്ച് മരണത്തിലേക്ക് നയിക്കുന്നു. ഭക്ഷ്യാവശിഷ്ടങ്ങളും, ചപ്പുചവറുകളും അലക്ഷ്യമായി കൂട്ടിയിടാതെ യഥാവിധി സംസ്‌കരിക്കുക, എലി പെരുകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക, കടകളില്‍ തുറന്ന്‌വെച്ച് വില്‍പ്പന നടത്തുന്ന അവല്, മലര്, പൊരി എന്നിവ എലി മൂത്രം കലരാനുള്ള സാധ്യത കണക്കിലെടുത്ത് പാകം ചെയത് മാത്രം കഴിക്കുക. മലിന ജലത്തില്‍ മുഖം കഴുകുകയോ, കുളിക്കുകയോ ചെയ്യരുത്. കൃഷിയിടങ്ങളിലും, ചെളിവെള്ളത്തിലും പണിയെടുക്കുന്നവരും, മൃഗപരിപാലകരും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണം. പരിസര ശുചീകരണം, എലിനശീകരണ നടപടികളും സ്വീകരിക്കണം.
കൊതുകുജന്യ രോഗങ്ങളായ മലമ്പനി, ചിക്കുന്‍ഗുനിയ, ഡങ്കിപ്പനി എന്നിവയും മഴക്കാലത്ത് വ്യാപകമായി പടരാന്‍ സാധ്യതയുണ്ട്. വിറയലോട് കൂടിയ പനി, തലവേദന, ഛര്‍ദ്ദി, വിയര്‍പ്പ് എന്നിവയാണ് മലമ്പനിയുടെ രോഗ ലക്ഷണങ്ങള്‍. പെട്ടെന്നുള്ള പനി, വിറയല്‍, തലവേദന, ഓക്കാനം, ചര്‍ദ്ദി, കഠിനമായ സന്ധിവേദന, സന്ധിവീക്കം, സന്ധികളില്‍ നീര്‍ക്കെട്ട് എന്നിവ ചിക്കുന്‍ഗുനിയയുടെ രോഗ ലക്ഷണങ്ങളാണ്. പെട്ടെന്നുള്ള തീവ്രമായ പനി, കടുത്ത തലവേദന പ്രത്യേകിച്ച് നെറ്റിയില്‍ കടുത്ത വേദന, കണ്ണുകള്‍ക്ക് പിന്നില്‍ വേദന, പേശികള്‍ക്കും, സന്ധികള്‍ക്കും വേദന, ഓക്കാനം, ചര്‍ദ്ദി എന്നിവ ഡെങ്കിപ്പനിയുടെ രോഗ ലക്ഷണങ്ങളാണ്.

കൊതുകിന്റെ പ്രജനന സ്ഥലങ്ങള്‍ ഇല്ലാതാക്കുക, പാത്രം, കുപ്പി, ചിരട്ട, ടയര്‍, മണ്‍ചട്ടി, പൂചട്ടി, വാഴയുടെ കഷ്ണങ്ങള്‍, മരപ്പൊത്തുകള്‍, മുട്ടത്തോട്, സിമന്റ് ടാങ്കുകള്‍, ഡ്രമ്മുകള്‍, റബ്ബര്‍ പാല്‍ ശേഖരിക്കാന്‍ ഉപയോഗിക്കുന്ന ചിരട്ടകള്‍ എന്നിവയില്‍ കൊതുകുപെരുകാനുള്ള സാഹചര്യം ഇല്ലാതാക്കുക, കൊതുകുകടിയില്‍ നിന്നും രക്ഷനേടാനുള്ള വ്യക്തിഗത സുരക്ഷാ നടപടികള്‍ സ്വീകരിക്കുക. ചപ്പ് ചവറുകള്‍ ഓടയില്‍ വലിച്ചെറിഞ്ഞ് മലിനജലം കെട്ടി നില്‍ക്കുന്ന സഹചര്യം ഒഴിവാക്കുക എന്നിവയാണ് പ്രധാനപ്പെട്ട കൊതുക് നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍.
മഴക്കാലങ്ങളില്‍ വരുന്ന വയറിളക്കം, പനി എന്നിവയെ നിസ്സാരമായി കാണാതെ എത്രയും പെട്ടെന്ന് ചികിത്സയ്ക്ക് വിധേയമാക്കേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഫീവര്‍ ക്ലീനിക്കുകള്‍, രോഗപ്രതിരോധ ക്യാമ്പുകള്‍, കൊതുകു നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണ ശീലവല്‍ക്കരണ ക്ലാസ്സുകള്‍, കാമ്പയിനുകള്‍ എന്നിവയില്‍ പൊതുജനങ്ങള്‍ സഹകരിക്കേണ്ടതാണ്. കൊതുകു വളരാന്‍ സാധ്യതയുണ്ടാകുന്ന സ്ഥാപനങ്ങള്‍, ശുചിത്വം പാലിക്കാത്ത ഹോട്ടലുകള്‍, ബേക്കറികള്‍, അറവുശാലകള്‍ എന്നിവയ്‌ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Keywords: Preparation against disease, Kasaragod