മഴക്കാല കവര്‍ച്ചാ സംഘം; ജാഗ്രത പാലിക്കണമെന്ന് പോലീസ്
Jun 3, 2013, 23:19 IST
കാസര്‍കോട്: മഴക്കാലം ആരംഭിച്ചതോടെ ജില്ലയില്‍ കവര്‍ച്ചാ സംഘവും സജീവമായി. ഈ സമയത്ത് കവര്‍ച്ച നടക്കാന്‍ കൂടുതല്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന്‍ പറഞ്ഞു.
മഴ ശക്തമാകുന്നതോടെയാണ് ജില്ലയില്‍ കവര്‍ച്ച പെരുകുന്നത്. ഭൂരിഭാഗം കവര്‍ച്ചകളും മഴക്കാലത്താണ് നടക്കുന്നത്. വീട് പൂട്ടിയിട്ട് പുറത്തുപോകുന്നവര്‍ പൂട്ടിയിട്ട വീട്ടിലേക്കുള്ള വഴിയും വീട്ടിലെ ഫോണ്‍ നമ്പരും അവരെ ബന്ധപ്പെടാവുന്ന നമ്പരും സ്ഥലത്തെ പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്നും ജില്ലാ പോലീസ് ചീഫ് നിര്‍ദേശിച്ചു. പണി ആയുധങ്ങള്‍, കത്തി തുടങ്ങിയവ വീട്ടുപരിസരത്ത് അലക്ഷ്യമായി വെക്കാതിരിക്കുക, വാതിലുകളും ജനലുകളും കുറ്റികളും പൂട്ടുകളിട്ട് വീട് ശരിയായി അടച്ച് ഭദ്രമാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
അയല്‍ക്കാരോട് വീട് പൂട്ടി പുറത്തുപോകുവന്ന വിവരം അറിയിക്കണം. സ്വര്‍ണമടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ വീട് പൂട്ടി പോകുമ്പോള്‍ കഴിയുന്നതും വീട്ടില്‍ സൂക്ഷിക്കാതിരിക്കണം, അപരിചിതരായവരെ വീട്ടുപരിസരത്ത് കണ്ടാല്‍ ഉടന്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ 100, 1090, 9846100100 എന്നീ ടോള്‍ ഫ്രീ നമ്പരുകളില്‍ അറിയിക്കണം, രാത്രികാലങ്ങളില്‍ വീടിന് പുറത്ത് ലൈറ്റിടുക, ആക്രി സാധനങ്ങള്‍ പെറുക്കാന്‍ വരുന്നവരെയും കമ്പളി വില്‍ക്കാന്‍ വരുന്ന അന്യ സംസ്ഥാനക്കാരെയും ശ്രദ്ധിക്കണമെന്നും ജില്ലാ പോലീസ് ചീഫ് അറിയിച്ചു.
Keywords : Robbery, Police, Natives, Kerala, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.