മഴക്കാലത്ത് വന്‍ കവര്‍ച്ചകള്‍ക്കു സാധ്യതയെന്ന് മുന്നറിയിപ്പ്
Jun 7, 2012, 15:00 IST
കാസര്‍കോട്: മഴക്കാലം തുടങ്ങിയതോടെ നാടെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ വന്‍ കവര്‍ച്ചകള്‍ നടക്കാന്‍ സാധ്യത ഉയര്‍ന്നതായി റിപോര്‍ട്ട്. മഴക്കാലത്ത് മാത്രം കവര്‍ച്ച നടത്തുന്നതില്‍ പ്രത്യേക പരിശീലനം ലഭിച്ച സംഘം ജില്ലയില്‍ എത്തിയതായും പോലീസിന് സൂചന ലഭിച്ചു.
ജൂണ്‍, ജുലൈ മാസങ്ങളിലാണ് കവര്‍ച്ച വ്യാപകമാകുന്നത്. മഴക്കാലത്ത് വൈദ്യുതിബന്ധം പതിവായി തടസപ്പെടുന്നതും കവര്‍ച്ചക്കാര്‍ക്കു തങ്ങളുടെ ലക്ഷ്യത്തിനു സഹായകമാകുന്നു. മുന്‍കാല കവര്‍ച്ചാ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പോലീസ് ഇത്തരമൊരു നിഗമനത്തില്‍ എത്തുന്നത്. കവര്‍ച്ചകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി.

Keywords: Kasaragod, Rain, Theft, Police