മലയോരത്ത് ചന്ദന മാഫിയ സജീവമാകുന്നു
Oct 19, 2012, 12:38 IST
പരപ്പ: മലയോര മേഖലയിലാകെ ചന്ദന മാഫിയ സജീവമാകുന്നു. പകല്‍ നേരങ്ങളില്‍ ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിച്ച് ലക്ഷ്യ സ്ഥാനങ്ങള്‍ കണ്ടെത്തി രാത്രി കാലങ്ങളില്‍ ചന്ദന മരങ്ങള്‍ മുറിച്ചു കടത്തുന്ന സംഘങ്ങള്‍ മുമ്പെങ്ങും ഇല്ലാത്ത വിധം വ്യാപകമായിരിക്കുന്നു.
വെള്ളരിക്കുണ്ട്, പരപ്പ, ഒടയംചാല്‍, രാജപുരം, പാണത്തൂര്‍ എന്നിങ്ങനെ മലയോരത്തെ മിക്ക ടൗണുകള്‍ കേന്ദ്രീകരിച്ചും മാഫിയ സജീവമാണ്. മലയോര മേഖലയിലെ ആദിവാസി കോളനികളിലെ യുവാക്കളെയും വനമേഖലയോടനുബന്ധിച്ച് താമസിക്കുന്ന കര്‍ഷകരെയും ഇടനിലക്കാരായി ഉപയോഗിച്ചാണ് ചന്ദനമാഫിയ കച്ചവടം പൊടിപൊടിക്കുന്നത്.
ശബ്ദമില്ലാത്ത വാളുകള്‍ ഉപയോഗിച്ച് പുലര്‍കാലങ്ങളിലാണ് കൂടുതലായും ചന്ദനമരങ്ങള്‍ മുറിച്ചു കടത്തുന്നത്. മുന്‍ കാലങ്ങളില്‍ മലയോരത്തെ മിക്കയിടങ്ങളിലും അവശേഷിച്ചിരുന്ന ചന്ദനമരങ്ങള്‍ ഇന്ന് പൂര്‍ണമായും അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. അധികൃതരുടെ ഭാഗത്ത് നിന്നുള്ള അനാസ്ഥയാണ് മലയോരത്തെ ചന്ദനമരങ്ങള്‍ വന്‍തോതില്‍ അപ്രത്യക്ഷമാവാന്‍ പ്രധാന കാരണം.
അന്താരാഷ്ട്ര മാര്‍കറ്റില്‍ കിലോഗ്രാമിന് പതിനായിരത്തില്‍ പരം രൂപ വിലവരുന്ന ചന്ദനമരങ്ങള്‍ 1000 - 1500 രൂപ നല്‍കിയാണ് മലയോര കര്‍ഷകരില്‍ നിന്നും ആദിവാസികളില്‍ നിന്നുമായി ചന്ദന മാഫിയ കൈക്കലാക്കുന്നത്.
വനപാലകരുടെ പരോക്ഷ പിന്തുണയും ചന്ദനം കടത്തുന്നതിനായി മാഫിയ സംഘങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. മറയൂരിലെ ചന്ദന മരങ്ങളില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ചിപ്പ് സംവിധാനം മലയോരത്തെ അവശേഷിക്കുന്ന ചന്ദന മരങ്ങളില്‍ കൂടി ഏര്‍പെടുത്തി മരങ്ങള്‍ സംരക്ഷിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

Keywords: Sandalwood, Export, Mafia, Highrange, Parappa, Kasaragod, Kerala, Malayalam news