മലയോരം ചാരായത്തില്‍ മയങ്ങുന്നു; എക്‌സൈസ് റെയ്ഡില്‍ വന്‍ ചാരായ വേട്ട
Mar 19, 2015, 08:30 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 19/03/2015) മലയോരം ചാരായത്തില്‍ മയങ്ങുന്നു. കര്‍ണാടക വനാതിര്‍ത്തിയിലെ അത്തിയടുക്കം മേഖലകളിലാണ് വ്യാജചാരായ നിര്‍മ്മാണവും വില്‍പനയും തകൃതിയായി നടക്കുന്നത്. എക്‌സൈസ് അധികൃതര്‍ ബുധനാഴ്ച വന്‍ ചാരായ വേട്ട നടത്തി.
60 ലീറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. വനത്തിനുള്ളില്‍ വാറ്റി കന്നാസുകളിലാക്കി ചാരായം കടത്തുന്നതിനിടെ മൂന്നു പേര്‍ പിടിയിലായി. അത്തിയടുക്കത്തെ കുതിരുമ്മല്‍ കെ. രാജേഷ്, ഓലിക്കല്‍ വിഷ്ണു എന്ന രഞ്ജിത്ത്, വായിക്കാനത്തെ കടപ്രയില്‍ ടോമി എന്നിവരെ നീലേശ്വരം അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.വി. ബാബുരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തു.
കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ മലയോരത്ത് 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇതിനിടയില്‍ നാലര കിലോ കഞ്ചാവും പിടികൂടിയിരുന്നു. പ്രിവന്റീവ് ഓഫീസര്‍ സി.കെ. അഷ്‌റഫ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ജോസഫ് അഗസ്റ്റിയന്‍, ജെയ്‌സണ്‍ ജോസ്, എ.വി. രാജീവന്‍, ബി. അനീഷ് എന്നിവരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.
നീലേശ്വരം എക്‌സൈസ് റേഞ്ച് ഓഫീസ് ഇപ്പോള്‍ പുത്തരിയടുക്കത്തെ ബ്ലോക്ക് ഓഫിസിനു സമീപത്തുള്ള പുതിയ കെട്ടിടത്തിലേക്ക് മാറിയതായും അധികൃതര്‍ അറിയിച്ചു.
Also Read:
ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ യുഗം അവസാനിക്കുന്നു
Keywords: Kasaragod, Kerala, Building, Excise Raid, Case, Register, Neeleshwaram, Hooch seized.
Advertisement: