മധൂര്‍ ക്ഷേത്രത്തില്‍ ഗാനമേളക്കിടെ അക്രമം: 3 പേര്‍ക്ക് പരിക്ക്, മൂന്നര പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു
Apr 17, 2016, 11:30 IST
മധൂര്‍: (www.kasargodvartha.com 17.04.2016) ക്ഷേത്ര വെടിക്കെട്ടിനോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെയുണ്ടായ അക്രമത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ മൂന്നര പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു.
നഗരത്തിലെ ചുമട്ടുതൊഴിലാളികളായ മധൂര്‍ ബയ്യനടുക്കത്തെ രത്‌നാകരന്റെ മകന്‍ ദിനേശ് (25), ബയ്യനടുക്കത്തെ തന്നെ ചന്ദ്രന്റെ മകന്‍ സതീശന്‍ (30), പെയിന്റിംഗ് തൊഴിലാളിയായ കുഡ്‌ലുവിലെ രമേശിന്റെ മകന്‍ ദീപക് (25) എന്നിവര്‍ക്കാണ് മര്‍ദനത്തില്‍ പരിക്കേറ്റത്. ദിനേശിന്റെ രണ്ട് പവന്റെ ബ്രെയ്‌സ് ലെറ്റും സതീശന്റെ ഒന്നര പവന്റെ ഉറുക്ക് മാലയുമാണ് അക്രമത്തിനിടെ നഷ്ടപ്പെട്ടത്.
ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ഒരു സംഘം അക്രമിക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. മൂന്നുപേരും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Assault, Attack, Temple, Madhur, kasaragod, Injured, Missing, gold,