മദ്രസ്സാ അധ്യാപകനെ പള്ളിയില്‍ കയറി അക്രമിച്ചു
Mar 12, 2015, 20:21 IST
മൗവ്വല്‍: (www.kasargodvartha.com 12/03/2015) മദ്രസ്സാ അധ്യാപകനെ പള്ളിയില്‍ കയറി അക്രമിച്ചതായി പരാതി. ബേക്കല്‍ മൗവ്വല്‍ ചെരുമ്പ മിഫ്ത്താഹുല്‍ ഉലൂം മദ്രസ അധ്യാപകന്‍ അബ്ദുല്ല ജലാലി മൗവ്വലിനെയാണ് സംഘം ചേര്‍ന്ന് അക്രമിച്ചത്.
ചെരുമ്പ രിഫാഇയ്യ ജുമാമസ്ജിദ് ഖാസി നിയമനവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. ഖാസിയെ അനുകൂലിക്കാത്തതിന്റെ പേരിലാണ് സംഘം മാരകായുധങ്ങളുമായി അബ്ദുല്ല മുസ്ലിയാരെ പള്ളിയില്‍ കയറി അക്രമിച്ചതെന്നാണ് ആരോപണം. തലയ്ക്കും കഴുത്തിനും പരിക്കേറ്റ അബ്ദുല്ല ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

Keywords: Madrasa Teacher, Attack, Assault, Injured, Hospital, Kerala, Kasaragod, Mauval.
Advertisement:
Advertisement: