മദ്രസാധ്യാപക ക്ഷേമനിധി അംഗത്വ വിതരണം: കാമ്പയിന്‍ ശനിയാഴ്ച
Dec 14, 2012, 21:30 IST
കാസര്‍കോട്: സമ്പൂര്‍ണമായും പലിശരഹിതമാക്കി പുനരാവിഷ്‌ക്കരിച്ച കേരള മദ്രസാധ്യാപക ക്ഷേമനിധിയിലെ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന കാസര്‍കോട് ജില്ലാ കാമ്പയിന്‍ ശനിയാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിക്കും.
മദ്രസാധ്യാപക ക്ഷേമനിധിയെ കുറിച്ചുള്ള ക്ലാസും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. കാമ്പയിനില്‍ പുതുതായി അംഗത്വം എടുക്കുന്നതിനും അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് അംഗത്വം പുന:സ്ഥാപിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും.
പുതുതായി അംഗത്വം എടുക്കുവാന്‍ ജനന തീയ്യതി തെളിയിക്കുന്ന രേഖയുടെ പകര്‍പ്പും മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഹാജരാക്കണം. അംഗത്വം പുന:സ്ഥാപിക്കേണ്ടവര്‍ ക്ഷേമനിധി അംഗത്വ തിരിച്ചറിയല്‍ കാര്‍ഡുംപോസ്റ്റോഫീസ് പാസ്ബുക്കും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2720577 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Keywords: Madrasa, Teachers, Announcement, Members, Membership, Kasaragod, Collectorate, Conference, Class, Photo, Identity Card, Kerala.